തിരുവനന്തപുരം: തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചിരുന്നു. പ്രീണനശ്രമം പരാജയപ്പെട്ടപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ആരോപണം ഉന്നയിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎം രാഷ്ട്രീയം പറയാതെ ഒഴിഞ്ഞുമാറുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.


ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങളല്ല ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. ജാതി-മത വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. 


എല്‍ഡിഎഫ് വന്‍പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട് ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇടതുപക്ഷ മുന്നണിക്ക് ആത്മവിശ്വാസമുണ്ടെന്നും, എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് അനുകൂലമായിട്ടുള്ള വലിയമാറ്റം പ്രകടമായി കഴിഞ്ഞെന്നും കോടിയേരി പറഞ്ഞിരുന്നു.


ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളില്‍ യുഡിഎഫിന് എന്‍എസ്‌എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിരുന്നു.