തിരുവനന്തപുരം: ഗ്രാന്‍ഡ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതി വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം കണ്ടില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗ്രാന്‍ഡ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിച്ച ഈ പദ്ധതി 2007 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്തായിരുന്നു ആരംഭിച്ചത്.


ടൂറിസം വകുപ്പും വാണിജ്യ-വ്യവസായ വകുപ്പും സമന്വയിച്ചായിരുന്നു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഷോപ്പിംഗ്‌ ടൂറിസം എന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടാമെന്നായിരുന്നു കണക്കുക്കൂട്ടലുകള്‍.


പക്ഷെ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.