കൊച്ചി:വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പ് വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഡാറ്റാ അനാലിസിസിനായാണ് കമ്പനിയുടെ സേവനം തേടിയതെന്ന് സര്‍ക്കാരിന്റെ വിശദീകരണം വന്നപ്പോള്‍ രണ്ട് ലക്ഷം പേരുടെ 
വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിയില്ലെയെന്നും കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യമുണ്ടായി.
സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഇല്ലേ എന്ന് കോടതി ആരാഞ്ഞു.


ഡാറ്റ സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പെട്ട ഡിവിഷന്‍ ബഞ്ച് ആവശ്യപെട്ടു.
സ്പ്രിംഗ്ളറിന് ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോ എന്നും കൈമാറുന്ന ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നും ഇക്കാര്യം അറിയിക്കണമെന്നും 
കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആവ്ശ്യപെട്ടു.ഇക്കാര്യം അറിഞ്ഞശേഷമാകും കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.ഹര്‍ജിയില്‍
ഹൈക്കോടതി തീരുമാനം എടുക്കുന്നത് വരെ സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറുന്നത് തടയണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.എന്നാല്‍ സെന്‍സിറ്റീവ് 
ഡാറ്റകള്‍ ഇപ്പോള്‍ കൈമാറുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡാറ്റയായി കാണണം എന്ന 
നിലപാടാണ് കോടതി സ്വീകരിച്ചത്.ഇക്കാര്യത്തില്‍ എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കണം എന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.