തിരുവനന്തപുരം: കേരള ചരിത്രത്തിൽ ആദ്യമായി ആരവങ്ങളും കൊട്ടിക്കലാശങ്ങളുമില്ലാതെ ഒരു തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ (Local Body Election) ഒന്നാംഘട്ട പരസ്യപ്രചാണമാണിന്ന് അവസാനിക്കുന്നത്. കോവിഡ് 19 (COVID 19)പശ്ചാത്തലത്തിലായതിനാൽ പരിസ്യപ്രചാരണത്തിന്റെ അവസാനദിനത്തിലെ കൊട്ടിക്കാലശം തുടങ്ങിയവ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) തീരുമാനമെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളത്തില്‍ എവിടെയൊക്കെ BJP ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കും ...!!


ഡിസംബർ 8 ചൊവ്വാഴ്ച്ചയാണ് കേരളത്തിലെ ത്രീതല പഞ്ചായത്തിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ 5 ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ടത്തിന്റെ ശ്രദ്ധകേന്ദ്രം തിരുവനന്തപുരം കോ‌‌ർപറേഷിനിലെ ത്രികോണ മത്സരമാണ്. മൂന്ന് മുന്നണികളും കോ‌ർപറേഷൻ സ്വന്തമാക്കുമെന്ന് അവകാശപ്പെടുന്നു. ബിജെപിയാകട്ടെ (BJP) ജില്ല അധ്യക്ഷൻ വി.വി.രാജേഷിനെ (VV Rajesh) ഇറക്കിയാണ് ഇത്തവണ തിരുവനന്തപുരം കോ‌‌ർപറേഷൻ പിടിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എന്നാൽ ബിജെപിയും കോൺഗ്രസും വോട്ട് കച്ചവടം നടത്തുന്ന ആരോപണവുമായി എൽഡിഎഫ് (LDF) രംഗത്തെത്തിയിരിക്കുന്നത്.


Also Read: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും NDAയും തമ്മില്‍; കെ സുരേന്ദ്രന്‍


മുൻകാലങ്ങളിലെ പോലെ ഇത്തവണ ആവേശപരമായ കൊട്ടിക്കാലാശങ്ങൾ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വൈകിട്ട് 6 മണിയോടെ പരസ്യപ്രചാരണം അവസനാപ്പിക്കുകയും പൊതുയിടങ്ങളിൽ ആൾക്കൂട്ടം കൂടിയുള്ള പ്രചരണം പാടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. റോഡ് ഷോയ്ക്ക് പരമാവധി 3 വാഹനങ്ങൾ മാത്രമെ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ളു.


എന്നാൽ പ്രവ‌ർത്തകരുടെ ആവേശം ചോരാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പാടുപെടുപകയാണ് മുന്നണികൾ. പൊതുവായ കൊട്ടിക്കലശം ഒഴുവാക്കി വാ‌ർഡുകൾ കേന്ദ്രീകരിച്ച് ചെറു റാലികൾ നടത്തി പരിസ്യപ്രചാണം അവസാനിപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. വൈകിട്ട് ആറ് മണിക്ക് ശേഷം നിശബ്ദ പ്രചാണം ആരംഭിക്കും.


Also Read: Local Body Election: ആദ്യഘട്ടത്തിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും; അങ്കത്തിന് മുന്നണികള്‍


88,26,620 വോട്ടമാരാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇതിൽ 46,68,209 പേർ സ്ത്രീകളും  41,58341 പേർ പുരുഷന്മാരും 70ത് ട്രാൻസ്ജെൻഡേഴ്സുമാണ് വോട്ടിനായി തയ്യാറെടുക്കുന്നത്. 5 ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് വോട്ട് തേടുന്നത്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ആകെ 1850 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഏറ്റവും കൂടുതൽ പ്രശ്നാ ബാധിത ബൂത്തുകൾ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. ആദ്യഘട്ടത്തിലെ 5 ജില്ലകളിലെ കൂടാതെ മറ്റ് ജില്ലകളിലെ പൊലീസുകാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വ്യനസിക്കും.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy