കേരളത്തില്‍ എവിടെയൊക്കെ BJP ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കും ...!!

തദ്ദേശ തിരഞ്ഞെടുപ്പില്‍ തീപ്പൊരി പ്രചാരണവുമായി  BJP MPയും സിനിമാ താരവുമായ സുരേഷ് ഗോപി... 

Last Updated : Nov 23, 2020, 07:30 PM IST
  • കേരളത്തില്‍ മോദി മാജിക് ആഞ്ഞടിക്കുമെന്നും തിരുവനന്തപുരം ബിജെപി പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി.
  • കേരളത്തിലെ ജനത അവരുടെ ശത്രുവാരെന്ന് കണ്ടെത്തി. ഇനി അവര്‍ തീരുമാനിക്കും. ശക്തമായ ഭരണ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള അവസരമാണ് ചോദിക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു
കേരളത്തില്‍ എവിടെയൊക്കെ BJP ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കും ...!!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തീപ്പൊരി പ്രചാരണവുമായി  BJP MPയും സിനിമാ താരവുമായ സുരേഷ് ഗോപി... 

തദ്ദേശ  തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി BJPയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാകുകയാണ്.  തിരുവനന്തപുരത്തെ മെട്രോ സിറ്റി നിലവാരത്തില്‍ ഉയര്‍ത്തുന്നിതിന് മോദി മാജിക് സാധ്യമാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ മോദി മാജിക് ആഞ്ഞടിക്കുമെന്നും തിരുവനന്തപുരം ബിജെപി പിടിച്ചെടുക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ഭാവി ജീവിതം മികച്ചതാകും.  എവിടെയൊക്കെ BJP ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കുമെന്നും  തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍  സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു.

കേരളത്തിലെ ജനത അവരുടെ ശത്രുവാരെന്ന് കണ്ടെത്തി. ഇനി അവര്‍ തീരുമാനിക്കും. ഇത്തവണയെങ്കിലും ശരിയായ തീരുമാനമെടുത്ത് അവസരം നല്‍കണം. നിങ്ങളുടെ ചെറിയൊരു മനംമാറ്റം മതി. ശക്തമായ ഭരണ  പ്രകടനം കാഴ്ചവയ്ക്കുവാനുള്ള അവസരമാണ് ചോദിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു 

കേരളത്തില്‍ എവിടെയൊക്കെ BJP ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കും, അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിന്നില്‍, അതിന്‍റെ അവസ്ഥ തന്നെയാണ് കാരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.  അക്കാര്യങ്ങളെല്ലാം അനുഭവത്തില്‍ നിന്നും മനസിലാക്കിയ യാത്രക്കാരനാണ് താനെന്നും താരം വെളിപ്പെടുത്തി. 

'തിരുവനന്തപുരത്ത് പുതിയ എയര്‍പോര്‍ട്ട് സമുച്ചയം വന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിന്‍റെ അവസ്ഥ എന്താണെന്നും ഏതുതരത്തിലാണ് നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതെന്നും അനുഭവത്തിലൂടെ മനസിലാക്കിയ യാത്രക്കാരനാണ് ഞാന്‍. വിദേശയാത്ര കഴിഞ്ഞ് രാവിലെ മൂന്ന് മണിക്ക് വന്നിറങ്ങുന്നത് ഏതാണ്ട് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകളാണ്. ബാഗ്ഗേജു കിട്ടാന്‍ വേണ്ടി ഒന്നരമണിക്കൂര്‍ ഞാനൊക്കെ കാത്തു നില്‍ക്കണം. എന്നുപറഞ്ഞാല്‍, നമുക്കവിടെ കുറച്ച്‌ ഗ്രേസ് മാര്‍ക്കുണ്ടാകും. ഒന്നുവേഗത്തില്‍ ബാഗ്ഗേജ് എടുത്തുകൊണ്ടുവരാന്‍ അവര്‍ നോക്കും. പക്ഷേ അവിടെയും കസ്‌റ്റംസുകാര്‍ അന്ന് പറഞ്ഞത്, നാലു ബെല്‍റ്റുണ്ട്; അതില്‍ ഒരു ബെല്‍റ്റിനു മാത്രമേ കസ്‌റ്റംസിന്‍റെ  സ്‌കാനര്‍ ഉള്ളൂവെന്നാണ്. ഇതാണ് കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ അവസ്ഥ. ഇതാണ് അവസ്ഥയെങ്കില്‍ സ്വര്‍ണവും കഠാരയും വെടിമരുന്നും വന്ന വഴിയെ കുറിച്ച്‌ പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ലല്ലോ?' അദ്ദേഹം ചോദിച്ചു.

Also read: പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം; BJP സ്ഥാനാര്‍ഥി മരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കടുത്ത പോരാട്ടമാണ്  നടക്കുന്നത്.  ഭരണം പിടിച്ചെടുക്കാന്‍ ശക്തമായി പോരാടുന്ന BJP ഇത്തവണ ജനപ്രിയ മുഖങ്ങളെയാണ് അങ്കത്തിന് ഇറക്കിയിരിയ്ക്കുന്നത്.

More Stories

Trending News