ED vs KIIFB : Masala Bond നെതിരെ ED യുടെ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് KIFFB, ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥർ ഹാജരായേക്കില്ല
ED ചോദ്യം ചെയ്യാൻ വിളിപ്പിച്ച കിഫ്ബിയുടെ CEO KM Abraham, Managing Director Vikaramjith Singh ഹാജരാകില്ല. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് കിഫ്ബി ഇഡിയ്ക്ക് മറുപടി നൽകിട്ടുമുണ്ട്.
Thiruvananthapuram : KIIFB യുടെ Masala Bond നെതിരെ Enforcment Directorate എടുത്ത നടപടിയെ രാഷ്ട്രീയപരമായി തന്നെ നേരിടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ED ചോദ്യം ചെയ്യാൻ വിളിപ്പിച്ച കിഫ്ബിയുടെ CEO KM Abraham, Managing Director Vikaramjith Singh ഹാജരാകില്ല. വിക്രംജിത്തിനോട് ഇന്നും കെ.എം എബ്രഹാമിനോട് നാളെയുമായിട്ടാണ് ഹാജരാകൻ ഇഡി നോട്ടീസ് അയച്ചിരുന്നത്. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് കിഫ്ബി ഇഡിയ്ക്ക് മറുപടി നൽകിട്ടുമുണ്ട്.
അതേസമയം ഇഡിയുടെ നടപടി ഈ തെരഞ്ഞെടുപ്പിന്റെ സമയത്ത് ചട്ട വിരുദ്ധമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കത്തയിച്ചിരുന്നു. ഇപ്പോൾ ഇഡി എടുത്തിരുക്കുന്ന നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും അഭിപ്രായപ്പെട്ടിരുന്നു. കിഫ്ബിയുടെ ഉദ്യോഗസ്ഥരെ കൂടാതെ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവിയോടും ചോദ്യം ചെയ്യല്ലിനായി ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നു.
ALSO READ : KIIFB ക്കെതിരെ ED കേസെടുത്തു, CAG റിപ്പോർട്ടിൽ പരാമർശിച്ച വ്യാപക ക്രമക്കേഡ് കേസിന്റെ പ്രധാനഘടകം
സിഎജി റിപ്പോർട്ടിന്റെ പരാമർശങ്ങൾ പ്രധാനഘടകമാക്കിയാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. മസാല ബോണ്ടിലൂടെ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശധനസഹായം സ്വീകരിച്ചത് ഫെമയുടെ (വിദേശനാണയ വിനിമയ ചട്ടം) ലംഘനമാണെന്ന് ഇഡി അറിയിച്ചു. വിദേശത്ത് നിന്ന് കടമെടുക്കുമ്പോൾ അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. കേന്ദ്ര സർക്കാരിനാണ് വിദേശത്ത് നിന്ന് കടം സ്വീകരിക്കാനുള്ള അധികാരമെന്ന് നേരത്തെ പുറത്ത് വന്ന സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇവയെല്ലാം മുൻ നിർത്തി സംസ്ഥാന സർക്കാരിന്റെ കിഫ്ബി മസാല ബോണ്ടിൽ വ്യാപക ക്രമക്കേഡുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. അതായത് സിഎജി പറഞ്ഞത് പോലെ കിഫ്ബി കടം എടുക്കുന്നത് മസാല ബോണ്ടിലൂടെയാണ് അതു കേന്ദ്രത്തിന്റെ അനുമതിയില്ലാതെ. അതേസമയം റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയെതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
ALSO READ : കേരള ബജറ്റ് 2020: KIIFB യെ പ്രശംസിച്ച് ധനമന്ത്രി...
എന്നാൽ റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷ കിഫ്ബിക്ക് സാധിക്കില്ല പകരം അംഗീകൃത ബാങ്കിനാണ് സാധിക്കുക. അതിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ആക്സിസ് ബാങ്കിനെയാണ്. ഇതിലാണ് സിഎജിയുടെ ഇഡി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അടുത്താഴ്ച ആക്സിസ് ബാങ്കിന്റെ അധികൃതരെയും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...