Kerala Budget 2021: ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

കൊറോണ മഹാമാരിയും അതിനെത്തുടർന്നുണ്ടായ  സാമ്പത്തിക പ്രതിസന്ധിക്കിടെയിൽ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് (Kerala Budget) ഇന്ന്. രാവിലെ ഒൻപത് മണിമുതൽ ധനമന്ത്രി തോമസ് ഐസക്ബജറ്റ് അവതരണം തുടങ്ങും. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 12:01 PM IST
  • ഈ ബജറ്റ് കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകുമെന്നാണ് സൂചന.
  • സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ലെന്നും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
  • രാവിലെ ഒൻപത് മണിമുതൽ ധനമന്ത്രി തോമസ് ഐസക്ബജറ്റ് അവതരണം തുടങ്ങും.
Kerala Budget 2021: ജനകീയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: കൊറോണ മഹാമാരിയും അതിനെത്തുടർന്നുണ്ടായ  സാമ്പത്തിക പ്രതിസന്ധിക്കിടെയിൽ നിലവിലെ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് (Kerala Budget) ഇന്ന്. രാവിലെ ഒൻപത് മണിമുതൽ ധനമന്ത്രി തോമസ് ഐസക്ബജറ്റ് അവതരണം തുടങ്ങും. 

 

 

പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ (Thomas Isaac) പന്ത്രണ്ടാമത്തേയും ബഡ്ജറ്റ് ആണിത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ വാഗ്ദാനപ്പെരുമഴയുള്ള ബജറ്റായിരിക്കും ധനമന്ത്രി ഇന്ന് അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാകും ബജറ്റിലുണ്ടാകുക എന്നാണ് സൂചന.

Also Read: Covid update: കോവിഡ്‌ ബാധയില്‍ കുറവില്ല, രോഗം സ്ഥിരീകരിച്ചത് 5,490 പേര്‍ക്ക്

ഈ ബജറ്റ് കൊവിഡാനന്തര (Covid19 Pandemic) കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകുമെന്നാണ് സൂചന.  സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ലെന്നും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

നികുതി വരുമാനത്തിൽ വന്‍കുറവുണ്ടാകുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതായിരിക്കും ഇന്നത്തെ ബജറ്റിൽ പ്രധാനം.  സാമ്പത്തിക അവലോകന റിപ്പോർട്ട് അനുസരിച്ച് പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ്.  വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറയുകയും ആഭ്യന്തര കടവും സംസ്ഥാനത്തിന്റെ കടബാധ്യതയും വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.  

 

 

ബജറ്റിൽ (Budget 2021) എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും.  സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി കൂട്ടും. കൂടാതെ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

വര്‍ക്ക്ഫ്രം ഹോം (Work From Home) സാധ്യതകള്‍ ഉപയോഗിച്ച്‌ സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചേക്കാമെന്നും സൂചനയുണ്ട്.  കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കെഫോണ്‍ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇതെന്നും സൂചനയുണ്ട്. 

കഴിഞ്ഞ ബഡ്ജറ്റിൽ ഓരോ വര്‍ഷവും ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇത്തവണ അതുണ്ടാകില്ലയെന്നാണ് സൂചന. മാത്രമല്ല വാഹന നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം മേഖലയ്ക്കായി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നും സൂചനയുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News