തിരുവനന്തപുരം: നഴ്സിംഗ് ജീവനക്കാരുടെ  അനാസ്ഥ മൂലം കോവിഡ്  രോഗി മരിച്ചെന്ന  ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ(KK Shailaja). 


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം  (Eranakulam)മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടന്ന സംഭവ൦ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കും. കൊറോണ ബാധിതനായി ICU വിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന സികെ ഹാരിസിന്റെ  മരണത്തിലാണ്  അന്വേഷണം.


ALSO READ | വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ


സംഭവത്തിൽ ബന്ധുക്കൾ  നിയമ നടപടിക്ക് ഒരുങ്ങവേയാണ്  മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊറോണ പോസിറ്റിവായി മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചത് വെന്റിലേറ്റർ ട്യൂബുകൾ  മാറിക്കിടന്നത്  കാരണമാണ് എന്ന  ശബ്ദ സന്ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം.


ആശുപത്രിയിലെ നഴ്സിംഗ്  ഓഫീസറാണ്  ആശുപത്രിയിലെ വാട്സ്ആപ് (Whatsapp) ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. സുഖം പ്രാപിച്ചു വരികയായിരുന്ന രോഗി മരിച്ചതിന്  കാരണക്കാരായവർ രക്ഷപ്പെട്ടത് ഡോക്ടർമാർ വിവരം പുറത്തു വിടാതിരുന്നതിനാലാണെന്നു൦ സന്ദേശത്തിൽ പറയുന്നു. 


കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പാലിക്കേണ്ട നിർദേശങ്ങളാണ്  സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിനു ഒടുവിലായാണ് രോഗിയുടെ മരണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള പിഴവുകൾ ഇനിയെങ്കിലും ഒഴിവാക്കണമെന്നും സന്ദേശത്തിൽ നിർദേശിക്കുന്നുണ്ട്.