ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും, കേരളത്തിലെ ജില്ലകൾ, പരമ്പരാഗത കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ദേശീയ പതാക കളും, സൗരയൂഥത്തിലെ ഗ്രഹങ്ങൾ, നിറങ്ങൾ, മനുഷ്യ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ പേരുകൾ ഇവയെക്കുറിച്ചെല്ലാം ഏത് സമയത്ത് ചോദിച്ചാലും നിതാരക്ക് ഉത്തരങ്ങൾ റെഡിയാണ്.
രണ്ടുമാസംമുമ്പ് പാറമട തുറന്നതോടെയാണ് റോഡിന്റ കഷ്ടകാലമാരംഭിച്ചത്. നാൽപത് ടണ്ണിലേറെ ഭാരം കയറ്റിയ ടോറസുകൾ ഇതിലൂടെ ഓടാൻ തുടങ്ങിയതോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ എത്തിച്ചേരുന്ന മൂന്നു കിലൊമീറ്റർ ദൂരം വരുന്ന വടകോട് - വേങ്ങച്ചുവട് റോഡ് പൂർണമായി തകരുകയായിരുന്നു.
വീടിനു സമീപം മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനില്‍ക്കെ അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ സ്ഥലം ഉടമ അൻസാർ മർദ്ദിച്ചതായിട്ടാണ് പരാതി. മാറാടി സ്വദേശി ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 15 നാണ് സംഭവം.
മാറാടി സ്വദേശി ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെടുക്കുന്ന ചിത്രം മൊബൈലിൽ എടുക്കുന്നതിനിടെ മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് വയറ്റിലും നടുവിനും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
തോടിന്റെ മറുകരയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴക്കരയുടെ ഇരുവശത്തും ആന കൂട്ടം ഉഴുത് മറിച്ചിട്ട നിലയിലാണുള്ളത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും ഇവിടെ ഇല്ല.
കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ മ്ലാവ് തെരുവ് പട്ടികളുടെ മുന്നിൽ പെട്ടു. കുട്ടമ്പുഴ, അട്ടിക്കളം പ്ലാന്റേഷൻ റോഡിലുള്ള കൊരട്ടിക്കുന്നേൽ സാബുവിന്റെ വീട്ടിലേക്കാണ് പ്രാണരക്ഷാർത്ഥം മ്ലാവ് ഓടിക്കയറിയത്. കൂട്ടമായി ആക്രമിക്കാനെത്തിയ പട്ടികളിൽ നിന്ന് രക്ഷപെടാനാണ് മുൻവശത്തെ തുറന്നു കിടന്ന വാതിലിലൂടെ മ്ലാവ് വീടിനകത്ത് കയറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.