വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

ഔദ്യോഗിക യോഗങ്ങളിൽ മാത്രമാകും ഈ ദിവസങ്ങളിൽ രാഹുൽ പങ്കെടുക്കുക എന്നാണ് വിവരം.   

Last Updated : Oct 19, 2020, 10:49 AM IST
  • എട്ട് ലക്ഷം രൂപ ചിലവിട്ട് രാഹുൽ ഗാന്ധിയാണ് ഈ കുട്ടികൾക്ക് വീട് നിർമ്മിച്ചു കൊടുത്തത്.
  • ഉരുൾപൊട്ടലിൽ അമ്മയും മുത്തച്ഛനും സഹോദരങ്ങളും മരിച്ചതോടെ അനാഥരായ കവളപ്പാറ ആദിവാസി കോളനിയിലെ പെൺകുട്ടികളാണ് ഇവർ.
വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

വയനാട് എംപി രാഹുൽ ഗാന്ധി (Rahul Gandhi) ഇന്ന് കേരളത്തിലെത്തും.  മൂന്നു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് രാഹുൽ ഇന്നെത്തുന്നത്.  രാവിലെ പതിനൊന്നരയോടെ കരിപ്പൂർ  വിമാനത്താവളത്തിലാണ് എത്തുന്നത്.  വിമാനത്താവളത്തിൽ രമേശ് ചെന്നിത്തലയും, യുഡിഎഫ് കൺവീനർ എംഎം ഹസനും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്ന് രാഹുൽ ഗാന്ധിയെ (Rahul Gandhi) സ്വീകരിക്കും. 

ഔദ്യോഗിക യോഗങ്ങളിൽ മാത്രമാകും ഈ ദിവസങ്ങളിൽ രാഹുൽ (Rahul Gandhi) പങ്കെടുക്കുക എന്നാണ് വിവരം. മലപ്പുറത്ത് എത്തുന്ന അദ്ദേഹം ഇന്ന് ജില്ലാ കളക്ട്രേറ്റിൽ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.  ശേഷം പ്രളയത്തിൽ വീടും രക്ഷകർത്താക്കളേയും നഷ്ടപ്പെട്ട കാവ്യ, കാർത്തിക എന്നീ പെൺകുട്ടികൾക്കുള്ള വീടിന്റെ താക്കോൽ കൈമാറും. 

Also read: അസം-മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ; പ്രശ്നത്തിൽ ഇടപെട്ട്  

എട്ട് ലക്ഷം രൂപ ചിലവിട്ട് രാഹുൽ ഗാന്ധിയാണ് (Rahul Gandhi) ഈ കുട്ടികൾക്ക് വീട് നിർമ്മിച്ചു കൊടുത്തത്.  ഉരുൾപൊട്ടലിൽ അമ്മയും മുത്തച്ഛനും സഹോദരങ്ങളും  മരിച്ചതോടെ അനാഥരായ കവളപ്പാറ ആദിവാസി കോളനിയിലെ പെൺകുട്ടികളാണ് ഇവർ.  ഉരുൾപ്പൊട്ടൽ നടന്ന സമയം ഇവർ പഠന സ്ഥലത്ത് ആയതുകൊണ്ടാണ് രക്ഷപ്പെട്ടത്.  നാളേയും മറ്റന്നാളും  വയനാട് ജില്ലയിലെ യോഗങ്ങളിൽ രാഹുൽ ഗാന്ധി (Rahul Gandhi) പങ്കെടുക്കും.  മാനന്തവാടി ആശുപത്രിയിലും രാഹുൽ സന്ദർശനം നടത്തും.   

Trending News