കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒരാളെ പിരിച്ചു വിട്ടു, അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഇരയെ സ്വാധീനിക്കാൻ മെഡിക്കൽ കോളേജിൽ ജീവനക്കാർ ശ്രമിച്ചുയെന്ന് വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഇടപ്പെട്ടുകൊണ്ടുള്ള നടപടി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിതായി ആരോഗ്യ വകുപ്പ് പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു നഴ്സിങ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് അറ്റൻഡർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിജീവതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയതിനാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷിണിപ്പെടുത്തൽ തുടങ്ങിയ വകുപ്പകൾ ചേർത്താണ് ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


ALSO READ : ഒമ്പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; കോട്ടയത്ത് ഹോസ്റ്റൽ വാർഡൻ പിടിയിൽ


അതിജീവിതയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകും. അഞ്ച് പേർ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്ന് മന്ത്രി നേരത്തെ മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.


ഈ കഴിഞ്ഞ മാർച്ച് 20നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിന് ഇരയായി എന്ന വാർത്ത പുറംലോകം അറിയുന്നത്. കേസിലെ പ്രതി മെഡിക്കൽ കോളേജിലെ അറ്റൻഡർ വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ മെഡിക്കൽ കോളേജ് പോലീസ് തുടർന്ന് പിടികൂടുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്താണ് യുവതിയെ അറ്റൻഡർ പീഡിപ്പിച്ചത്. 


ശസ്ത്രക്രിയ കഴിഞ്ഞ് യുവതി അർദ്ധബോധാവസ്ഥയിലായിരുന്നതിനാൽ അവർക്ക് അപ്പോൾ പ്രതികരിക്കാനായിരുന്നില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.