കോട്ടയം : സ്കൂൾ വിദ്യാർഥിയെ പ്രകൃതി വരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പിടിയിൽ. കോട്ടയം പള്ളിക്കത്തോട് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വാർഡനായ ചെറുവള്ളി സ്വദേശി വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പതാം ക്ലാസുകാരനായ കുട്ടിയെ ആറ് മാസത്തോളമായി പ്രതി ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നു. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ കുട്ടിയെ സ്വകാര്യ സ്കൂളിന്റെ തന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ നിരന്തരമായ പീഡനം കുട്ടി തന്റെ വിദേശത്തുള്ള മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഓൺലൈൻ വഴി ചൈൽഡ് ലൈനിന് പരാതി നൽകി.
ALSO READ : Crime News: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും പിഴയും
ചൈൽഡ് ലൈനിന്റെ അന്വേഷണത്തിൽ പ്രതി ആറ് മാസത്തോളമായി കുട്ടി ലൈംഗിക ചൂഷ്ണത്തിന് വിധേയനാക്കിയെന്ന് വെളിപ്പെട്ടു. തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം ഹോസ്റ്റൽ വാർഡനായ വിഷ്ണുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവിഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി.എസ്. നായർ (32) ആണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി. വിഴിഞ്ഞം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27 വയസ്സുകാരിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം വീഡിയോ പകർത്തി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...