തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശശികലയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശശികല ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ആറുപേരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ക്രമസമാധാന തകര്‍ച്ചയും പ്രശ്‌നങ്ങളും പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു സംഘപരിവാറുകാരുടെ സന്ദര്‍ശകലക്ഷ്യമെന്നറിയുന്നു. ഇതുസംബന്ധിച്ച് അവര്‍ പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കി.


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവര്‍ പ്രധാനമന്ത്രിയെ കണ്ടത്. ടെക്‌നിക്കല്‍ ഏരിയയിലെ സന്ദര്‍ശകമുറിയില്‍ അഞ്ച് മിനിറ്റോളം ഇവര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് ഇവര്‍ക്ക് അനുമതി നല്‍കിയത്.