ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടുക എന്നതാണ് പുതിയ നേതൃത്വത്തിന്‍റെ ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷ൦ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റക്കെട്ടായി അച്ചടക്കത്തോടെ പുതിയ നേതൃത്വം പ്രവര്‍ത്തിക്കും. വര്‍ക്കിംഗ് പ്രസിഡന്‍റുമാരുടെ ചുമതല വിഭജനം പിന്നീട് തീരുമാനിക്കും. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിട്ടുവിഴ്ചയുണ്ടാകരുതെന്നും എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടുപോകണമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.


പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി സാരഥികളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍ തുടങ്ങിയവരാണ് ഇന്ന് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചത്. കേന്ദ്രത്തില്‍ കേരളത്തിന്‍റെ ചുമതല വഹിക്കുന്ന മുകുള്‍ വാസ്നിക്കും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 


എന്നാല്‍ പനിമൂല൦ എം.ഐ.ഷാനവാസ് സന്ദര്‍ശനവേളയില്‍ നേതൃനിരയ്ക്കൊപ്പമുണ്ടായിരുന്നില്ല.