തിരുവനന്തപുരം: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞു. നേതാക്കളും സ്ഥാനാര്‍ഥികളും കൂട്ടിക്കിഴിക്കലില്‍ സമയം ചിലവിടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനായി ഒരാളുണ്ട്.. അദ്ദേഹം ഇപ്പോഴും തിരക്കിലാണ്... മറ്റാരുമല്ല, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് അത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഗ്രീൻ പ്രോട്ടോകോൾ തുടരുകയാണ് അദ്ദേഹം. 


തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന്‍റെ തിരക്ക് കുറഞ്ഞിട്ടില്ല. പ്രചാരണ വേളയിൽ കിട്ടിയ ഷാളുകൾ കൊണ്ട് ബാഗുകളും വസ്ത്രങ്ങളുമൊക്കെയുണ്ടാക്കി വിതരണം ചെയ്യുകയാണ് സ്ഥാനാർഥി. അദ്ദേഹത്തിന്‍റെ കരമനയിലെ വീട്ടിൽ കുറച്ച് ദിവസമായി വസ്ത്രങ്ങളും ബാഗുകളും ഉണ്ടാക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ!!


ഒരുമാസം നീണ്ട് നിന്ന പ്രചാരണ കാലത്ത് ഒരു ലക്ഷത്തിലധികം ഷാളുകൾ കിട്ടിയെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. അതാണ് സഞ്ചികളും വസ്ത്രങ്ങളുമായി മാറുന്നത്. 


നിര്‍മ്മാണവും വിതരണവും ഒരേ സമയം നടക്കുകയാണ്. വീട്ടിൽ തന്നെ നടന്ന ചടങ്ങിലാണ് ഇവയുടെ വിതരണത്തിന് തുടക്കമിട്ടത്.  മുൻ ഡിജിപി സെൻകുമാറായിരുന്നു ഉദ്ഘാടകൻ. ചടങ്ങിനെത്തിയ നടി മേനകയും ബാഗ് നിർമ്മാണത്തിൽ ചേർന്നു. 


തുണിത്തരങ്ങൾ മാത്രമല്ല, പ്രചാരണത്തിനുപയോഗിച്ച ഫ്ലക്സുകൾ ഗ്രോബാഗുകളായും മാറ്റിയിട്ടുണ്ട്. വസ്ത്രങ്ങളും ബാഗുകളും ആവശ്യക്കാർക്കെല്ലാം സൗജന്യമായി വിതരണം ചെയ്യും. ഗ്രോബാഗുകൾ ബിജെപി ഭരിക്കുന്ന കരമനയിലെ വാർഡിൽ നൽകാനാണ് തീരുമാനം.