ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ മാറ്റം വരില്ലെന്ന് വ്യക്തമാക്കിയ സിബിഐ, കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത് പിണറായി കാനഡയില്‍ ഉള്ളപ്പോഴാണെന്നും സൂചിപ്പിച്ചു.


കരാറിലൂടെ കമ്പനിയ്ക്ക് വലിയ ലാഭവും കെഎസ്ഇബിയ്ക്ക് ഭീമമായ നഷ്ടവും ഉണ്ടായി. പൊതുപ്രവര്‍ത്തകരുടെ വീഴ്ചയാണ് കമ്പനിയ്ക്ക് ലാഭം നേടിക്കൊടുത്തതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു.


പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റെ സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.