MG University റിസൾട്ട് വൈകിപ്പിക്കുന്നു, LLB വിദ്യാർഥികളുടെ എൻറോൾമെന്റ് വൈകുന്നു, വിദ്യാർഥികൾ പ്രതിസന്ധിയിൽ
2017-2020 മൂന്ന് വർഷ എൽഎൽബി കോഴ്സിന്റെയും 2015-2020 അഞ്ച് വർഷ എൽഎൽബി കോഴ്സിന്റെയും ഫലങ്ങളാണ് പുറത്ത് വരാതിരിക്കുന്നതെന്ന് വിദ്യാർഥികൾ അറിയിക്കുന്നത്.
Kottayam മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ (MG University) കീഴിലുള്ള LLB കോഴ്സിന്റെ അവസാന സെമസ്റ്ററുകളുടെ റിസൾട്ട് വൈകിപ്പിക്കുന്ന എന്ന് പരാതി. സർവകലശാലയുടെ കീഴിലുള്ള മൂന്ന്, അഞ്ച് വർഷം എൽഎൽബി കോഴ്സുകളുടെ അവസാനത്തെ സെമസ്റ്ററുകളുടെ പരീക്ഷകളുടെ ഫലം അധികൃതർ വൈകിപ്പിക്കുനകയാണെന്ന് വിദ്യാർഥികളാണ് പരാതി അറിയിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ ഏറെ വൈകിയാണ് പല കോഴ്സുകളുടെയും അവസാന സെമസ്റ്റുറുകളുടെ പരീക്ഷ യൂണിവേഴ്സിറ്റി സംഘടിപ്പിച്ചത്. എന്നാൽ എൽഎൽബി കോഴ്സിന്റെ പരീക്ഷ ഫലം മാത്രമാണ് സർവകലശാല വൈകിപ്പിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. 2017-2020 മൂന്ന് വർഷ എൽഎൽബി കോഴ്സിന്റെയും 2015-2020 അഞ്ച് വർഷ എൽഎൽബി കോഴ്സിന്റെയും ഫലങ്ങളാണ് പുറത്ത് വരാതിരിക്കുന്നതെന്ന് വിദ്യാർഥികൾ അറിയിക്കുന്നത്.
ALSO READ : MG University നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചു
ഫലം വൈകുന്നതോടെ എൽഎൽബി വിദ്യാർഥികൾക്ക് എന്റോൾമെന്റ് തുടങ്ങിയവയും വൈകുകയാണെന്ന് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിദ്യാർഥികൾ പരാതിപ്പെടുന്നു. പരീക്ഷ ഫലത്തെ കുറച്ച് യൂണിവേഴ്സിറ്റിയിൽ വിളിച്ച് ചോദിച്ചാൽ അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല എന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം എന്ന് വരുമെന്ന് തുടങ്ങിയ വിവരങ്ങൾ ഒന്നും വ്യക്തമാക്കിട്ടുമില്ല.
ALSO READ : MG University ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍, പായലിന് അഭിനന്ദന പ്രവാഹം
ഫലം വൈകുന്നതോടെ വിദ്യാർഥികൾക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനോ മറ്റ് ജോലിക്കോ പ്രവേശിക്കാൻ സാധിക്കുന്നില്ലയെന്നാണ് വിദ്യാർഥികളുടെ പക്ഷം. നിലവിലെ കോവിഡിന്റെ സാഹചര്യത്തിൽ പുതിയ ജോലി കണ്ടെത്തുക എന്നത് വലിയ വിഷകരമായി കാര്യമാണെന്നും അതിനോടൊപ്പം യൂണിവേഴ്സിറ്റി തങ്ങളുടെ ഫലം പ്രഖ്യാപിക്കാൻ വൈകിപ്പിക്കുന്ന നിലവിലെ പ്രതിസന്ധിയുടെ ആഘാതം ഇരിട്ടിയാക്കുമെന്ന് വിദ്യാർഥികൾ ഭയപ്പെടുന്നു.
ALSO READ : എംജി യൂണിവേഴ്സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികളിൽ എൽഎൽബി കോഴ്സിന്റെ ഫലം പ്രഖ്യാപിച്ചിട്ടും എംജി സർവകലാശാലയിൽ മാത്രം വൈകുന്നതിന്റെ പിന്നിൽ മറ്റെന്തങ്കിലും പ്രശ്നമുണ്ടാകുമെന്ന് വിദ്യാർഥികൾ സംശയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.