വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;കോളേജിന് വീഴ്ച്ചപറ്റി!

കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ച്ചപറ്റിയെന്ന് വൈസ് ചാന്‍സലര്‍.

Last Updated : Jun 11, 2020, 07:07 PM IST
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;കോളേജിന് വീഴ്ച്ചപറ്റി!

കോട്ടയം:കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ച്ചപറ്റിയെന്ന് വൈസ് ചാന്‍സലര്‍.

എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസാണ് കോളേജിന്‍റെ വീഴ്ച്ച ചൂണ്ടിക്കാട്ടിയത്,

കുറ്റം ആരോപിക്കപെട്ടിട്ടും കൂടുതല്‍ സമയം വിദ്യാര്‍ഥിനിയെ ഇരുത്തിയത് കോളേജിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് അദ്ധേഹം പറഞ്ഞു.

പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെയ്ക്കേണ്ടതാണ്, ഇത് ആദ്യം കൈമാറേണ്ടത് സര്‍വ്വകലാശാലയ്ക്കായിരുന്നു.

പൊതുജനത്തിന് കൈമാറാന്‍ പാടിലാത്തത് ആയിരുന്നു എന്നും വിസി വ്യക്തമാക്കി.

അത് പോലെ തന്നെ ക്രമക്കേട് വരുത്തിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കൈമാറണമായിരുന്നു എന്നും അദ്ധേഹം വ്യക്തമാക്കി.

സംഭവം നടന്ന ദിവസം ഏഴിനും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
ഇതില്‍ ഹാള്‍ടിക്കറ്റിന്റെ ഫോട്ടോകോപ്പിയും ഉണ്ടായിരുന്നെന്ന് വിസി പറഞ്ഞു.

സംഭവത്തില്‍ പരീക്ഷ അവസാനിച്ച ശേഷം പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെ മൊഴിയും സര്‍വ്വകലാശാല രേഖപെടുത്തും.

വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപെട്ട് ഇപ്പോള്‍ സര്‍വ്വകലാശാല പുറത്ത് വിട്ടത് ഇടക്കാല റിപ്പോര്‍ട്ടാണ്.
കോപ്പിയടി നടന്നോ എന്നത് സര്‍വ്വകലാശാലയ്ക്ക് അന്വേഷിച്ച് അറിയേണ്ടതുണ്ട്.
ഇതിനായി കാലിഗ്രാഫി റിപ്പോര്‍ട്ട്‌ വരേണ്ടതുണ്ട്,അതിനായാണ് കാത്തിരിക്കുന്നത് എന്നും വിശദമായ റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കുമെന്നും 
സര്‍വ്വകലാശാല വ്യക്തമാക്കി.

Also Read:അഞ്ജു ഷാജിയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും, പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മൃതദേഹം സംസ്കരിച്ചു 

 

വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുകയാണ്.
ആത്മഹത്യക്ക് ഉത്തരവാദികളായ അധ്യാപകര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം എന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.
അതേസമയം അഞ്ജു ഷാജിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് രൂപം നല്‍കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending News