Monson Mavunkal: മോൻസനുമായുള്ള കൂടിക്കാഴ്ച: ഡിജിപിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ (Monson Mavundkal) കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം മോൻസൻ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നതിനാലാണ് അദ്ദേഹത്തിൻറെ മൊഴിയെടുത്തത്.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ (Monson Mavundkal) കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം മോൻസൻ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നതിനാലാണ് അദ്ദേഹത്തിൻറെ മൊഴിയെടുത്തത്.
മോൻസൻ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പമാണ് ഡിജിപിയെ കാണാൻ എത്തിയത്. ഇവർക്ക് അസോസിയേഷൻ ഭാരവാഹികൾ എന്ന നിലയ്‌ക്കാണ് കാണാൻ അനുമതി നൽകിയതെന്ന് ഡിജിപി (DGP) ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
Also Read: Monson Mavunkal| മോൻസൻറെ പക്കൽ തിമിഗലത്തിൻറെ അസ്ഥികൂടവും, കേസുകളുടെ കുരുക്ക് മുറുകുന്നു
ആറു പേരുടെ ഒരു സംഘമാണ് ഡിജിപിയെ കാണാൻ എത്തിയത്. ശേഷം ഇവർ എല്ലാവരും ചേർന്ന് ഡിജിപിയുമായി ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രത്തെ പിന്നീട് മോൻസൻ ഡിജിപിയും മോൻസനും (Monson Mavundkal) മാത്രമുള്ള ചിത്രമാക്കി പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുന്‍ ഡിജിപിയും കൊച്ചി മെട്രോ റെയില്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ലക്ഷ്മണ്‍ എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. എല്ലാവരുടെയും മൊഴി എടുത്തത് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്താണ്. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിക്കും.
ഏത് സാഹചര്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് (Monson Mavundkal) സംരക്ഷണം ലഭിച്ചത് എന്നതില്‍ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ ചോദ്യം ചെയ്തത്.
ലോക്‌നാഥ് ബെഹ്‌റയോട് മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിൽ പൊലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നതിന് ഉത്തരവിട്ടതിനെ കുറിച്ചും, മ്യൂസിയം സന്ദർശിച്ചതിനെ കുറിച്ചുമാണ് ഇന്നലെ ചോദിച്ചറിഞ്ഞത് എന്നാണ് റിപ്പോർട്ട്.
മോൻസനെതിരായ (Monson Mavundkal) കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അടിയന്തിരമായി ബെഹ്റയുടെ അടക്കം മൊഴി എടുത്തത്. ഇതിനിടെ ഐജി ലക്ഷ്മണയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ഐജിയ്ക്ക് മോന്‍സനുമായി വലിയ അടുപ്പമുവിവരമാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇതിന്റെ രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...