കൊച്ചി: പുരാവസ്ഥു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിൻറെ പക്കൽ തിമിംഗല അസ്ഥികൂടവും ഉണ്ടെന്ന് കണ്ടെത്തൽ. പോലിസും വനം വകുപ്പും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മോൻസൻറെ വാഴക്കാലയിലെ വീട്ടിലേക്ക് മാറ്റിയ അസ്ഥികൾ പിടിച്ചെടുത്തു.
പരിശോധനയിലാണ് തിമിംഗലത്തിൻറെ രണ്ട് അസ്ഥികൾ വനംവകുപ്പ് കണ്ടെത്തിയത്. നേരത്തെ പോലീസ് പരിശോധന നടത്തിയ കലൂരിലെ വീട്ടിൽ നിന്നും റെയിഡിന് മുൻപ് മോൻസണും സംഘവും ഇവ മാറ്റിയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല.
ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി
നേരത്തെ മോൻസനെതിരെ പീഢനാരോപണവുമായി ഒരു യുവതിയും രംഗത്ത് എത്തിയിരുന്നു. മോൻസൻറെ തിരുമൽ കേന്ദ്രവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. മോൻസൻറെ തിരുമൽ കേന്ദ്രത്തിൽ എട്ടോളം ഒളി ക്യാമറകളുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ഒരു പോക്സോ കേസും ഇയാൾക്കെതിരെയുണ്ട്.
ALSO READ: Crime News: മുപ്പത് കോടി വിലവരുന്ന ആംബർഗ്രിസുമായി രണ്ടുപേർ അറസ്റ്റിൽ
നിലവിൽ ക്രൈംബ്രാഞ്ചാണ് പുരാവസ്ഥു തട്ടിപ്പ് അന്വേഷിക്കുന്നത്. മോൻസൻറെ പഴയ പങ്കാളി അനിത പുല്ലയിലിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...