സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപന ഭീതി ഉടലെടുത്തതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാരും പോലീസും. ഇന്നലെ തന്നെ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് രാജ്യതലത്തിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം പോലെ തന്നെ കോവിഡ് വ്യാപനം കൂടിയ സംസ്ഥാനമാണ് കോഴിക്കോടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസും ജില്ലാ ഭരണകൂടവും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പതിനായിരം രൂപ പിഴ ഈടാക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്  പറഞ്ഞു. ജനങ്ങള്‍ പുറത്തിറങ്ങുന്നത് അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.


Also Read: ഒടുവിൽ ചൈന പിന്നോട്ട്.. ഗല്‍വാനില്‍ നിന്ന് ചൈനീസ് സേന പിന്‍വാങ്ങി


ആളുകള്‍ കൂടുതലെത്തുന്ന പാളയം മാര്‍ക്കറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മിഠായി തെരുവ് എന്നിവടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും. നഗരത്തില്‍ പോലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.


കഴിഞ്ഞ ദിവസം ഉറവിടമറിയാത്ത കോവിഡ് രോഗം സ്ഥിരീകരിച്ച ഫ്‌ളാറ്റ്‌ ഉള്‍പ്പടെയുള്ള പ്രദേശം നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. അവിടെ താമസിക്കുന്ന ജനങ്ങള്‍ പുറത്തിറങ്ങുന്നത്. ഒഴിവാക്കണമെന്നും അവശ്യസാധനങ്ങള്‍ പോലീസോ മറ്റ് സന്നദ്ധ സംഘടനകളോ എത്തിച്ചു നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.