സംഘര്‍ഷം നിലനിന്ന ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം.
ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷ മേഖലയില്‍നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്.എന്നാല്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇക്കാര്യം.
Chinese Army has moved back tents, vehicles & troops by 1-2 km from locations where disengagement was agreed upon at Corps Commander level talks: Indian Army Sources pic.twitter.com/hamcQRaCMo
— ANI (@ANI) July 6, 2020
ഇവിടത്തെ താത്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. ഇരു രാജ്യങ്ങളുടെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുണ്ടാക്കിയിട്ടുണ്ട്. ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന.
Also Read: കോവിഡ് വ്യാപനം; താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ ഇന്ന് തുറക്കില്ല
ഗൽവാൻ നദി കവിഞ്ഞൊഴുകുകയാണ്. ഇതു ചൈനീസ് സേന നിൽക്കുന്ന പ്രദേശത്തു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതും പിന്മാറ്റത്തിനു കാരണമാണ്. അതേസമയം, നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും വീണ്ടും വന്നതിനെത്തുടർന്നാണ് ജൂൺ 15ന് സംഘർഷമുണ്ടാവുകയും 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.