ചെന്നൈ: മൂന്നാർ കയേറ്റങ്ങളിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും വനംവകുപ്പിനും മൂന്നാർ ജില്ല കലക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത മാസം 3ന് ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നിയമവിരുദ്ധമായ ഖനനവും മൂന്നാറിലെ പരിസ്ഥിതിയെയും മലനിരകളെയും നശിപ്പിക്കുന്നു. ഇതെല്ലാം വലിയ രീതിയിലുള്ള മലിനീകരണത്തിനും കാരണമാകുന്നു. കുന്നുകൾ ഇടിച്ചു നിരത്തി എല്ലാ പരിസ്ഥിതി ചട്ടങ്ങളെയും കാറ്റിൽപറത്തിയാണ് മൂന്നാറിൽ ബഹുനില കെട്ടിടങ്ങൾ പണിതത്. മൂന്നാറിൽ ജലസ്രോതസുകൾ നികത്തുകയും ചെയ്തിട്ടുണ്ടെന്നും ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞു


മൂന്നാറിലെ സംഭവ വികാസങ്ങൾ പരിശോധിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസർക്കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹരിത ട്രിബ്യൂണൽ ഇടപെടലുണ്ടായിരിക്കുന്നത്.