ന്യൂഡല്‍ഹി: ശബരിമല കേസില്‍ വിശാല ബെഞ്ചിന്‍റെ വാദം ഇന്ന് ഉണ്ടാകില്ല. വിശാല ബെഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ്ഇന്നത്തെ വാദം മാറ്റിവെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാദം മാറ്റിവെച്ച കാര്യം സുപ്രീംകോടതി രാജിസ്ട്രാര്‍ അറിയിച്ചു.  പുതുക്കിയ കേസ് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജഡ്ജിയ്ക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടത്.  ശേഷം പത്തു മിനിറ്റ് നേരത്തേയ്ക്ക് പിരിഞ്ഞെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.


ശബരിമല വിശാലബഞ്ചില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി തുഷാര്‍മേത്തയുടെ വാദം തുടരാനിരിക്കുകയായിരുന്നു. ആചാരസംരക്ഷണം വേണം എന്ന വാദത്തിലൂന്നിയാണ് തുഷാര്‍ മേത്ത വാദമുഖങ്ങള്‍ നിരത്തിയത്.


Also read: ശബരി മലയിലെ യുവതീ വിലക്ക്: സങ്കല്‍പ്പ് പത്ര യാഥാര്‍ത്ഥ്യമാക്കാന്‍ ബിജെപി; ലിംഗവിവേചനം അല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെഅറിയിക്കും!


ഭരണഘടനയിലെ മതവിഭാഗങ്ങള്‍ എന്ന വാക്കിന്‍റെ പ്രാധാന്യം ഏറെയാണെന്നും അത് വ്യാഖാനിക്കേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഏതൊക്കെയാണ് മതകാര്യങ്ങള്‍ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് വിശാലബെഞ്ച് സിറ്റിംഗ് അവസാനിപ്പിച്ചത്.


ശബരിമല യുവതീ പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയര്‍ ടെമ്പിളിലും സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്ക്, ദാവൂദി ബോറാസമുദായത്തിലെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളിലാണ് ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.