Kochi  : മെയ് രണ്ട് വോട്ടെണ്ണൽ ദിവസം ലോക്ഡൗ​ൺ വേണ്ടെന്ന് സംസ്ഥാന ഹൈക്കോടതി (Kerala High Court). വോട്ടെണ്ണൽ ദിവസം ഫലം പുറത്ത് വന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച അണികളുടെ ആഹ്ലാദ പ്രകടനം സംസ്ഥാനത്തെ സ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്ന് ആശങ്കയെ തുടർന്ന് ലോക്ഡ​ൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള രണ്ട് ഹർജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫല പ്രഖ്യാപന ദിവസം സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ തൃപ്തികരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികളിൽ തീർപ്പുണ്ടാക്കിയത്. മെയ് രണ്ടിന് സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിക്കാൻ പോകുന്ന മുൻകരുതൽ നടപടികളുടെ വിശദാംശങ്ങൾ നേരത്തെ കോടതിക്ക് കൈമാറിയിരുന്നു.


ALSO READ : അങ്ങിനെയിപ്പോൾ വേണ്ട: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു


കഴിഞ്ഞ ദിവസം നടത്തിയ സർവകക്ഷിയോഗത്തിലെടുത്ത തീരുമാനങ്ങളാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. അവ ഇതൊക്കെയാണ്,


1.വോട്ടെണ്ണൽ ദിവസം ആൾക്കൂട്ടം അനുവദിക്കില്ല,


2.ജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമില്ല.


ALSO READ : ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ സജീവം; 10 ജില്ലകളിൽ വ്യാപിച്ചെന്ന് മുന്നറിയിപ്പ്


വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യണമെന്ന് യോഗത്തിൽ തീരുമാമെടുത്തിരുന്നു.


ALSO READ : സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; വാരാന്ത്യ നിയന്ത്രണങ്ങൾ തുടരാൻ സർവ്വകക്ഷി യോ​ഗത്തിൽ ധാരണ


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജയ ആഘോഷങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് കോടതിയിൽ സമർപ്പിച്ചിരുന്നു, ഇവ രണ്ടും പരിഗണച്ചാണ് മെയ് രണ്ട് ഫല പ്രഖ്യാപന ദിവസം ലോക്ഡൗൺ വേണ്ടെന്ന് നിലപാട് കോടതി സ്വീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.