തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ നാളെ സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്.


കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും യുഡിഎഫ് യോഗവും നാളെയും മറ്റന്നാളുമായി ചേര്‍ന്നേക്കുമെന്നാണ് സൂചന.


ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറി. പി.എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ പട്ടികയിലുണ്ടെന്നാണ് സൂചന.