തിരുവനന്തുപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ന് സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുയെന്ന ബിജെപിയുടെ കേരളത്തിലെ ഏക എംഎൽഎ ഒ രാജഗോപാലിന്റെ നിലപാട് എല്ലാവരേയും അതിശയിപ്പിച്ചിരുന്നു. എന്നാൽ നേമം എംഎൽഎയായ രാജ​ഗോപാൽ തന്റെ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. സമ്മേളനത്തിൽ കക്ഷി നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന സമയത്ത് പ്രമേയത്തെ ശക്തമായി എതിർക്കുന്നുണ്ടെന്ന് രാജഗോപാൽ പ്രസ്താവനയിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾക്കെതിരായുള്ള പ്രമേയത്തെ ബിജെപി എംഎൽഎ പിന്തുണച്ചു എന്ന് വാർത്ത് വിവാദമായതിനെ തുടർന്നാണ് രാജഗോപാൽ (O Rajagopal) വാർത്തയെ നിഷേധിച്ച് പ്രസ്താവന ഇറക്കിയത്. സമ്മേളനത്തിൽ സ്പീക്കർ കൃത്യമായി കീഴ്വഴക്കങ്ങൾ പാലിക്കാത്തത് കൊണ്ടാണ് ഇങ്ങനെ തെറ്റിധാരണ ഉണ്ടായതെന്ന് അദ്ദേഹം പ്രസ്താവനയിലുടെ പറഞ്ഞു. ഈ നിയമഭേ​​ദ​ഗതിയിലൂടെ കർഷകർക്ക് ​ഗുണം മാത്രമെയുണ്ടാകുയെന്നും എന്തിനും ഏതിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണെന്നും പ്രമേയ ചർച്ചയിൽ രാജ​ഗോപാൽ പറയുന്ന ഭാ​ഗം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്.



ALSO READ: കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് കേരളത്തിലെ ഏക ബിജെപി എംഎൽഎ O Rajagopal


എന്നാൽ ചർച്ചയിൽ കൃത്യമായി എതിർക്കാത്തതിനാൽ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പ്രമേയത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അനുകൂലിക്കുന്നയെന്നായിരുന്നു രാജ​ഗോപാൽ നൽകിയ മറുപടി. ചർച്ചയിൽ ചിലർ ഉന്നയിച്ച കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും ബിജെപിക്കാരൻ (BJP) ആയതു കൊണ്ട് പ്രമേയത്തെ എതിർക്കുന്നില്ലെന്നും രാജഗോപാൽ മാധ്യമങ്ങളോടായി പറഞ്ഞത്. ഇത് ഡെമൊക്രാറ്റിക് സ്പിരിറ്റാണെന്നാണ് അദ്ദേഹത്തിന്റെ നിലപാടിനെ അദ്ദേഹം തന്നെ വ്യക്തമാക്കിയത്. എന്നാൽ ഇതിനെയെല്ലാം രാജ​ഗോപാൽ നിഷേധിച്ചാണ് നിലവിൽ രംഗത്തെത്തിയിരിക്കുന്നത്.


അതേസമയം നിയമസഭയിലെ രേഖകൾ പ്രകാരം ഒ രാജ​ഗോപാലിന്റെ വോട്ടോടെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരിക്കുകയാണ്. കർഷക സമരം തു‍ടർന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി (CM Pinarayi Vijayan) പ്രമേയത്തിൽ അറിച്ചിരുന്നു. നിയമം കോർപറേറ്റുകൾക്ക് അനുകൂലമായി നിർമിച്ചതാണെന്നും ഈ നിയമം പൂഴ്ത്തി വെയ്പ്പ് കരിഞ്ചന്ത തുടങ്ങിയവയ്ക്ക് കൂടുതൽ വഴി തുറന്നുക്കാട്ടി കൊടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമഭേദ​ഗതി ​കാർഷിക മേഖലയിൽ കൂടുതൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.


ALSO READ: കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal


മുഖ്യമന്ത്രി അവതിരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. എന്നാൽ പുതിയ നിയമം മണ്ടി സംവിധാനത്തെ തകർക്കുമെന്നും കൂടി പ്രമേയത്തിൽ ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ.സി.ജോസഫ് എംഎൽഎയാണ് കോൺ​ഗ്രസിനായി (Congress) നിയമസഭയിൽ സംസാരിച്ചത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy