കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് കേരളത്തിലെ ഏക ബിജെപി എംഎൽഎ O Rajagopal

സമ്മേളനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് അനുകൂലിക്കുന്ന നിലപാട് രാജ​ഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിലെ ചില പ്രസ്താവനകളിൽ അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും രാജ​ഗോപാൽ

Written by - Zee Malayalam News Desk | Last Updated : Dec 31, 2020, 01:35 PM IST
  • സമ്മേളനത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് അനുകൂലിക്കുന്ന നിലപാട് രാജ​ഗോപാൽ വ്യക്തമാക്കിയത്
  • പ്രമേയത്തിലെ ചില പ്രസ്താവനകളിൽ അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്ന് രാജ​ഗോപാൽ
  • ശബ്ദ വോട്ടിങിലും രാജ​ഗോപാൽ എതിർപ്പ് അറിയിച്ചില്ല
കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ച് കേരളത്തിലെ ഏക ബിജെപി എംഎൽഎ O Rajagopal

തിരുവനനന്തപുരം: കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാറിന്റെ പ്രമേയത്തെ അനുകൂലിച്ച് ബിജെപിയുടെ ഏക എംഎൽഎ O Rajagopal. പ്രമേയ അവതരണത്തിന് ശേഷമുള്ള വോട്ടെടുപ്പിൽ രാജഗോപാൽ എതിർത്തിരുന്നില്ല. ഇതെ തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് പ്രേമേയത്തെ അനുകൂലിക്കുന്നു ബിജെപി എംഎൽഎയായ രാജ​ഗോപാൽ അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇന്ന് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടിയത്. രാജ​ഗോപാൽ എതിർപ്പ് അറിയിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസാക്കുകയായിരുന്നു. 

ALSO READ: കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal

പ്രമേയത്തിലെ ചില നിലപാടുകളിലുള്ള എതിർപ്പ് മാത്രമാണ് തനിക്കുള്ളതെന്നാണ് രാജ​ഗോപാൽ (O Rajagopal) അറിയിച്ചത്. ബിജെപിക്കാരനായത് കൊണ്ട് സംസ്ഥാനത്തിന്റെ പ്രമേയത്തെ എതിർക്കുന്നത് ശരിയെല്ലെന്നും അതാണ് ഡെമൊക്രാറ്റിക് സ്പിരിറ്റെന്നും രാജാ​ഗോപാൽ വാർത്തസമ്മേളനത്തിനിടെ പറഞ്ഞു. കേന്ദ്ര നിയമങ്ങൾക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിക്കുന്നുണ്ടോയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീർച്ചയായുമെന്നാണ് സംസ്ഥാനത്തെ ബിജെപിയുടെ ഏക എംഎൽഎയായ ഒ.രാജ​ഗോപാൽ മറുപടി നൽകിയത്. കേന്ദ്ര നിയമം പിൻവലിക്കണമെന്ന് ഒരു ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും രാജ​ഗോപാൽ അറിയിച്ചു. അതുകൊണ്ടാണ് താൻ വോട്ട് ചെയ്യാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമ്മേളനത്തിൽ രാജ​ഗോപാലിന്റെ നിലപാട് പ്രമേയത്തെ എതിർക്കുന്നതാണെന്നും വാർത്തസമ്മേളനത്തിൽ അനുകൂല നിലപാട് പഠിച്ചിട്ട് അറിയിക്കാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.  

ഒ രാജ​ഗോപാലിന്റെ വോട്ടോടെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കുകയായിരുന്നു. കർഷക സമരം തു‍ടർന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി (CM Pinarayi Vijayan) പ്രമേയത്തിൽ അറിച്ചിരുന്നു. നിയമം കോർപറേറ്റുകൾക്ക് അനുകൂലമായി നിർമിച്ചതാണെന്നും ഈ നിയമം പൂഴ്ത്തി വെയ്പ്പ് കരിഞ്ചന്ത തുടങ്ങിയവയ്ക്ക് കൂടുതൽ വഴി തുറന്നുക്കാട്ടി കൊടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമഭേദ​ഗതി ​കാർഷിക മേഖലയിൽ കൂടുതൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.

ALSO READ: കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു

മുഖ്യമന്ത്രി അവതിരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. എന്നാൽ പുതിയ നിയമം മണ്ടി സംവിധാനത്തെ തകർക്കുമെന്നും കൂടി പ്രമേയത്തിൽ ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ.സി.ജോസഫ് എംഎൽഎയാണ് കോൺ​ഗ്രസിനായി (Congress) നിയമസഭയിൽ സംസാരിച്ചത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News