തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിൽ ഒരുകോടിയോളം രൂപയുടെ അഴിമതി. സിഡിഎസ് ചാർജ് ഓഫീസർ വിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബശ്രീ സിഡിഎസ് ഓഫീസും അമ്പൂരി ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികളിൽ നൽകാൻ പാസാക്കിയ തുകകളാണ് വി.ഇ.ഒ വിനുവിൻറെ നേതൃത്വത്തിൽ തട്ടിയെടുത്തതായി പരാതി ഉയരുന്നത്. പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ച ഒരു കോടിയോളം രൂപ ഖജനാവിൽ നിന്ന് തട്ടിയെടുത്തതായാണ് ആരോപണം. 

Read Also: സ്വർണക്കടത്ത് കേസ് : ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ തെളിവുകൾ അഭിഭാഷകന് കൈമാറി സ്വപ്ന സുരേഷ്


കുടുംബശ്രീക്ക് ലഭിക്കേണ്ട റീവോളിംഗ് ഫണ്ടിന് നിലവിലെ ചെയർപേഴ്സൺ ഒപ്പിട്ടു നൽകിയ ചെക്കിന്റെ തുക ലഭിക്കാൻ കാലതാമസം നേരിട്ടതോടെയാണ് സംശയമുയർന്നത്. കുടുംബശ്രീ അംഗങ്ങൾ പാസ്ബുക്കുകൾ ബാങ്കിൽ പതിപ്പിച്ചു നോക്കിയപ്പോൾ  തുകകൾ കൈമാറ്റം നടന്നതായി ശ്രദ്ധയിൽപ്പെട്ടു. 


സിഡിഎസ്  ഓഫീസിൽ നിന്ന് ചെക്കുകൾ കീറിയെടുത്തും, പാസായ തുകകൾ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയുമാകാം തട്ടിപ്പ് നടത്തിയതെന്നാണ് അനുമാനം. തുടർന്ന് ജില്ലാ മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തിരിമറി ശ്രദ്ധയിൽപ്പെട്ടത്. 

Read Also: Breaking: വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി


നെയ്യാർ ഡാം സിഐക്ക് ഉൾപ്പെടെ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി. അതേസമയം പഞ്ചായത്തിന്റെ ഭരണസംവിധാനങ്ങളെ പോലും താറുമാറാക്കിയ തട്ടിപ്പ് അന്വേഷിച്ച് യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.