കോഴിക്കോട്: ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും പടരുന്ന കോറോണ (Covid 19) വൈറസ് കേരളത്തെ വിടാതെ പിടിമുറുക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ അഞ്ചുപേർക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 


Also read: കോറോണ ചികിത്സ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി കേന്ദ്രം


കോറോണ സ്ഥിരീകരിച്ച വ്യക്തി ബ്രസീലിൽ നിന്നും ഡൽഹി വഴി കോഴിക്കോട് എത്തിയ ആളാണ്.   


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ബ്രസീലില്‍ നിന്നും ഡല്‍ഹി വഴി കോഴിക്കോട് എത്തിയ വ്യക്തിക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.


Also read: മണിപ്പൂരിൽ ആദ്യ കോറോണ കേസ് റിപ്പോർട്ട് ചെയ്തു


ബ്രസീലിൽ നിന്നും യാത്ര തിരിച്ച ഇയാൾ ഒരു ദിവസം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങിയ ശേഷം ഈ മാസം 22 ന് എയർ ഇന്ത്യയുടെ എഐ വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയായിരുന്നു.  


വിമാനത്താവളത്തിൽ എത്തിയ ഇയാളെ മെഡിക്കൽ അധികൃതർ പരിശോധിക്കുകയും അപ്പോൾതന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റുകയായിരുന്നു.