ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത്.
കോറോണ രോഗബാധയുടെ ടെസ്റ്റും ചികിത്സയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് കോറോണ ടെസ്റ്റ് സൗജന്യമായി ചെയ്യാം. ശേഷം ടെസ്റ്റിൽ രോഗബാധ ഉണ്ടെങ്കിൽ ചികിത്സയും സൗജന്യമായി ലഭിക്കും.
Also read: മണിപ്പൂരിൽ ആദ്യ കോറോണ കേസ് റിപ്പോർട്ട് ചെയ്തു
ചികിത്സയും പരിശോധനയും സൗജന്യമായി ലഭിക്കുന്നത് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിൽ ആയിരിക്കും. കൂടാതെ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്.
ഈ പദ്ധതി അനുസരിച്ച് വർഷത്തിൽ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചികിത്സയാണ് സൗജന്യമായി ലഭിക്കുന്നത്.