തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ല!!


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജൻസികള്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24% പേരാണ് ഉമ്മൻചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്. 


അതേസമയം, ജനപിന്തുണയിൽ ഉമ്മൻചാണ്ടിയ്ക്ക് തൊട്ടുപിന്നില്‍ വിഎസ് അച്യുതാനന്ദനാണ്. 21% പേരാണ് വിഎസിനെ പിന്തുണച്ചത്. സര്‍വ്വേയില്‍ മൂന്നാം സ്ഥാനത്താണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയം യാടം നേടിയത്. 18% പേരാണ് പിണറായിയെ ഇഷ്ടപ്പെടുന്നത്. 


സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ജനപിന്തുണ ചുവടെ:-  


ഉമ്മൻ ചാണ്ടി.24%
വിഎസ് അച്യുതാനന്ദൻ.21%
പിണറായി വിജയൻ.18%
രമേശ് ചെന്നിത്തല.8%
കെ സുരേന്ദ്രൻ.6%
പി എസ് ശ്രീധരൻ പിള്ള.5%
പി കെ കുഞ്ഞാലിക്കുട്ടി.4%
കുമ്മനം രാജശേഖരൻ.4%
കോടിയേരി ബാലകൃഷ്ണൻ.2%
കാനം രാജേന്ദ്രൻ.1%
ശോഭാ സുരേന്ദ്രൻ.1%


മേഖലാ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തില്‍ ആണ് ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ പിന്തുണ. ഈ മേഖലയിലെ 30% പേര്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ് താത്പര്യം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 21% പേര്‍ വീതം ചാണ്ടിക്കൊപ്പമാണ്. തെക്കന്‍ കേരളത്തില്‍ 28% പേരുടെ പിന്തുണയുള്ള വിഎസിനെ വടക്കന്‍ കേരളത്തില്‍ 15% പേരും, മധ്യകേരളത്തില്‍ 20% പേരും പിന്തുണയ്ക്കുന്നു. 


ബിജെപി നേതാക്കളില്‍ ജനപിന്തുണയില്‍ മുന്നില്‍ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനാണ്. സംസ്ഥാനതലത്തില്‍ ആറ്%  ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. മേഖല തിരിച്ചുള്ള കണക്കില്‍ വടക്കന്‍ ജില്ലകളിലെ 9% പേരും മധ്യമേഖലയിലെ 5% പേരും സുരേന്ദ്രനെ തുണയ്ക്കുന്നു. എന്നാല്‍ തെക്കന്‍കേരളത്തില്‍ അദ്ദേഹത്തിന്‍റെ ജനപിന്തുണ 2% മാത്രമാണ്.