ഭീതി മാറി; ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുന്നു
കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. ജീവന് ഭീഷണിയുണ്ടെന്ന തോന്നലിൽ കേരളം വിട്ട് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്.
തിരുവനന്തപുരം: കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. ജീവന് ഭീഷണിയുണ്ടെന്ന തോന്നലിൽ കേരളം വിട്ട് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്.
ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി കൂടി കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങിയവർ കേരളത്തിലേക്ക് ജോലിക്കെത്തുന്നതായി തൊഴിലുടമകളും സമ്മതിക്കുന്നു.കേരളത്തിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നവരാണ് ഭീതിമൂലം നാട്ടിലേക്കു മടങ്ങിയവരിൽ ഏറെയും. എന്നാല്‍ അവരില്‍ പലരും തൊഴിലുടമകളെ ഫോണിൽ വിളിച്ചു തിരിച്ചുവരുന്നുണ്ടെന്ന വിവരം അറിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജ വാർത്തയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികൾ മടങ്ങി വരുന്നത്. കേരളം സുരക്ഷിതമല്ലെന്ന തരത്തിൽ കഴിഞ്ഞ അഞ്ചാം തീയതി മുതലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമായിരുന്നത്. വ്യാജ പ്രചാരണം മൂലം യാതൊരു മുന്നറിയിപ്പും നൽകാതെ ചെയ്ത ജോലിയുടെ കൂലി പോലും വാങ്ങാതെയാണ് ഏറെ പേരും സ്ഥലം വിട്ടത്.
എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരല്ലെന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയും ഡിജിപി യും രംഗത്തെത്തിയിരുന്നു.