Pala യിൽ സിപിഎമ്മും Jose വിഭാഗവും തമ്മിലടി, തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭയന്ന് LDF
ഈ കഴിഞ്ഞ 2020 തദ്ദേശ തെരഞ്ഞെടുപ്പിന് ഇടത് മുന്നണി അധികാരത്തിൽ വന്ന അന്ന് മുതൽ തന്നെ മുന്നിണിയിലെ ഇരു വിഭാഗങ്ങളും തമ്മിൽ വലിയോ തോതിൽ ആഭിപ്രായ വ്യത്യാസങ്ങളുണ്ടയാരുന്നു.
Kottayam : Pala നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ അടി. വാക്കേറ്റം കയ്യങ്കളിയായി മാറുകയായിരുന്നു. പാല നഗരസഭ ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ Jose K Mani യുടെ Kerala Congress (M), CPM അംഗങ്ങളാണ് തമ്മിലടിച്ചത്. പ്രശ്ന പരിഹാരത്തിന് അടിയന്തര യോഗം വിളിച്ച് കേരള കോൺഗ്രസ് സിപിഎം നേതൃത്വം.
ഇന്ന് രാവിലെ നഗരസഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിനിടെയാണ് തർക്കം തമ്മിതല്ലിലേക്ക് പോയത്. കയ്യങ്കളിയിൽ വനിതകൾ ഉൾപ്പെടെയുള്ള നഗരസഭ അഗംങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഈ കഴിഞ്ഞ 2020 തദ്ദേശ തെരഞ്ഞെടുപ്പിന് ഇടത് മുന്നണി അധികാരത്തിൽ വന്ന അന്ന് മുതൽ തന്നെ മുന്നിണിയിലെ ഇരു വിഭാഗങ്ങളും തമ്മിൽ വലിയോ തോതിൽ ആഭിപ്രായ വ്യത്യാസങ്ങളുണ്ടയാരുന്നു.
ALSO READ : Kerala Assembly Election 2021: പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപി Uniform Civil Code നടപ്പാക്കും
സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നത് സിപിഎം കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇത് കേരള കോൺഗ്രസ് എം അംഗങ്ങൾ എതിർത്തപ്പോൾ വാക്കേറ്റമായി മാറുകയായിരുന്നു. അത് തുടർന്ന് തമ്മിലടിയിലേക്ക് കലാശിക്കുകയായിരുന്നു.
സിപിഎമ്മിന്റെ ബിനു പുളിക്കകണ്ടവും ജോസ് വിഭാഗത്തിന്റെ ബൈജു കൊല്ലംപറമ്പിലും തമ്മിലാണ് പ്രധാനമായും ഏറ്റമുട്ടിയത്. ഇവർ തമ്മിലുള്ള എതിർപ്പായിരുന്നു തമ്മലടിയായി മാറിയത്.
ബിനു പുളിക്കകണ്ടമാണ് പ്രശ്നം ഉണ്ടാക്കിയതെന്നും പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും ബൈജു കൊല്ലംപറമ്പിൽ അറിയിച്ചു. എന്നാൽ ഇത് തെരെഞ്ഞെടുപ്പിനെ ബാധിമെന്ന് മനസ്സിലാക്കിയ ഇടത് മുന്നണികളെ പാർട്ടികളും നേതൃത്വവും പ്രശ്ന പരിഹാരത്തിനായുള്ള തീവ്ര പരിശ്രമം തുടരുകയാണ്.
എന്നാൽ പ്രദേശിക നേതാക്കന്മാരിലുള്ള ഈ തമ്മിലടി അടുത്താഴ്ച നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. പ്രത്യേകിച്ചും ബാധിക്കുന്നത് പാലയിൽ ഇടത് സ്ഥാനാർഥിയായ കേരള കോൺഗ്രസിന്റെ ജോസ് കെ മാണിക്ക് തന്നെയാണ്.
ALSO READ : Kerala Assembly Election 2021 : ജയിച്ചാൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പ് നേരിട്ട് കാണിക്കും, വ്യത്യസ്ത വഗ്ദാനവുമായി കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി
യുഡിഎഫിന്റെ സ്ഥാനാർഥിയായ മാണി സി കാപ്പന് ശക്തമായ വേരോട്ടമുള്ള പാലയെ തിരികെ കേരള കോൺഗ്രസിലേക്കെത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ജോസ് കെ മാണിക്കുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...