പാലക്കാട്: ബിജെപി തുടർച്ചയായി രണ്ടാം തവണ പാലക്കാട് നഗരസഭയുടെ അധികാരത്തിലേക്ക്. ഇത്തവണ കേവലഭൂരിപക്ഷം നേടിയാണ് പാലക്കാട് ബിജെപി ഭരണത്തിലേക്ക് കയറുന്നത്. 52 ഡിവിഷനുകളിൽ നിന്ന് കേവലഭൂരിപക്ഷത്തെക്കാൾ ഒരു സീറ്റ് അധികം നേടിയാണ് ബിജെപി തങ്ങളുടെ പാലക്കാട്ടെ ശക്തി അറിയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ മൂന്ന് സീറ്റ് അധികം നേടി 27 ഡിവിഷനുകളിൽ മികച്ച ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്.
ലോക്സഭയിലെ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ മനക്കോട്ട കെട്ടിയ കോൺഗ്രസിന് അടിതെറ്റുകയായിരുന്നു. എന്നാൽ 2015നെക്കാൾ ഒരു സീറ്റ് അധികം ലഭിച്ചത് മാത്രമാണ് യുഡിഎഫിന് (UDF) പാലക്കാട് നിന്ന് ആശ്വസിക്കാനുള്ളത്. 14 ഡിവിഷനുകളിലാണ് യുഡിഎഫിന് ജയിക്കാനായത്. എന്നാൽ സിപിഎമ്മിന്റെ അവസ്ഥയാണ് ഇതിലും പരിതാപകരമാകുന്നത്. നഗരത്തിൽ ഉണ്ടായിരുന്ന സീറ്റുകൾ എൽഡിഎഫിന് നഷ്ടമായി. ഒമ്പത് ഡിവിഷനുകൾ ഉണ്ടായിരുന്ന എൽഡിഎഫ് (LDF) ഏഴിലേക്ക് ചുരുങ്ങി.
കഴിഞ്ഞ തവണ 24 സീറ്റുകളുമായി ഭരണം തുടങ്ങിയ ബിജെപി (BJP) പലപ്പോഴായി പ്രതിപക്ഷ ആക്രമണങ്ങളിൽ ബുദ്ധിമുട്ടിയിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് കേവഭൂരിപക്ഷമെന്ന മികച്ച വിജയം ബിജെപിക്ക് സ്വന്തമാക്കാനിടയായത്. അവിശ്വാസപ്രമേയം ഉൾപ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ അതിജീവിച്ച് നഗരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയാണ് ബിജെപി മികച്ച വിജയം നേടിയെടുത്തത്.
Also Read: Kerala Local Body Election Results 2020: ചരിത്ര മിനിഷം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് BJP
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ (Local Body Election) സംസ്ഥാനമൊട്ടാകെ ഇടത് ചായിവാണുള്ളത്. യുഡിഎഫിന് എൽഡിഎഫിന്റെ കോട്ടകളെ തകർക്കാമെന്ന് മൊഹം തകർന്നടിയുകയും ചെയ്തു. എന്നാൽ ബിജെപി തങ്ങളുടെ നിലം മെച്ചപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് ചിത്രത്തിലെ ഇല്ല. 514 ഗ്രാമപഞ്ചായത്തുകളിലായി എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ യുഡിഎഫിന് 2015നെ പോലെ 377 വരെ എത്താനെ സാധിക്കുന്നുള്ളു. എൻഡിഎ 22 പഞ്ചായത്തുകളിലാണ് മുന്നിൽ നിൽക്കുന്നത്. 10 ജില്ല പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം ചേർന്നപ്പോൾ യുഡിഎഫിന് ലഭിച്ചതാകട്ടെ നാല് എണ്ണം മാത്രം.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy