PC Chacko Congress വിട്ടു, കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ല, എയും ഐയുമാണുള്ളത്, അവഗണനയെ തുടർന്നാണ് പാർട്ടി വിടുന്നതെന്ന് പിസി ചാക്കോ
തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിലാണ് പി സി ചാക്കോ രാജിക്കായി ഒരുങ്ങിയത്. കേരളത്തിൽ കോൺഗ്രസെന്ന് പാർട്ടയില്ല എ കോൺഗ്രസും ഐ കോൺഗ്രസുമാണുള്ളതെന്ന് പി സി ചാക്കോ കുറ്റപ്പെടുത്തിയിരിക്കുന്നത്.
New Delhi : കോൺഗ്രസിന്റെ മുതിർന്ന നേതാവ് PC Chacko പാർട്ടി വിട്ടു, Sonia Gandhi ക്ക് രാജിയും നൽകി. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിൽ തനിക്ക് അവഗണന മത്രമാണ് ലഭിക്കുന്ന അറിയിച്ചു കൊണ്ടാണ് പിസി ചാക്കോ പാർട്ടി വിട്ടത്.
തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിലാണ് പി സി ചാക്കോ രാജിക്കായി ഒരുങ്ങിയത്. കേരളത്തിൽ കോൺഗ്രസെന്ന് പാർട്ടയില്ല എ കോൺഗ്രസും ഐ കോൺഗ്രസുമാണുള്ളതെന്ന് പി സി ചാക്കോ കുറ്റപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഈ പാർട്ടിക്കാരുടെ സീറ്റ് വീതം വെപ്പാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നതെന്ന് പി സി ചാക്കോ.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയാകും വിധമാണ് ചാക്കോയുടെ രാജി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തല പറയുന്ന ആൾക്കാരണ് മത്സരിക്കുന്നത്. തന്റെ മണ്ഡലത്തിൽ ആരാണ് നിൽക്കുന്നതെന്ന് തനിക്ക് പോലും അറിയില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തി.
ALSO READ : iPhone Controversy: ചോദ്യം ചെയ്യൽ ഇന്ന്; കോടിയേരിയുടെ ഭാര്യ ഇന്ന് ഹാജരാകുമോ?
കോൺഗ്രസിൽ ജനാധിപത്യ മര്യാദയില്ലെന്നും ചാക്കോ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംസ്ഥാന കോൺഗ്രസിൽ വി.എം സുധീരനെ ഗ്രൂപ്പുകാർ ശ്വാസം മുട്ടിച്ച് പുറത്താക്കുകയായിരുന്നുയെന്ന് പിസി ചാക്കോ ആരോപിച്ചു.
അതേസമയം ദേശീയതലത്തിൽ കോൺഗ്രസിന്റെ സ്ഥിതി വ്യത്യസ്തമല്ലെന്നും ചാക്കോ പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
ALSO READ : Kerala Assembly Election 2021: പാലക്കാട് എന്ത് സംഭവിക്കും? പൊളിയുമോ കോട്ടകൾ
ഒരു കാലത്ത് ദേശിയതലത്തിൽ കേരളത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു പി സി ചാക്കോ. നാല് തവണയാണ് പിസി ചാക്കോ കേരളത്തിൽ നിന്ന് കോൺഗ്രസിന് പ്രതിനിധികരിച്ച് എംപിയായി പാർലമെന്റിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.