രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) തുട‍ർച്ചയായി മൂന്നാം ദിവസവുംമാറ്റമില്ലാതെ തുടരുന്നു.  26 ദിവസങ്ങളായി മാറ്റമില്ലാതെയിരുന്ന ഇന്ധന വിലയിൽ മാർച്ച് 24ന് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയെങ്കിലും മാർച്ച് 26 മുതൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രൂവരി ആദ്യം മുതൽ തന്നെ അന്താരാഷ്ട്ര എണ്ണ വിലയിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ)


തിരുവനന്തപുരം - 92.44
കൊല്ലം - 92.16
പത്തനംതിട്ട - 91.91
ആലപ്പുഴ - 91.64
കോട്ടയം -91.18
ഇടുക്കി - 92.32 
എറണാകുളം - 91.03
തൃശൂ‍ർ - 91.42
പാലക്കാട് - 92.16
മലപ്പുറം -91.99
കോഴിക്കോട് -91.57
കണ്ണൂ‍ർ - 91.29
വയനാട്- 92.19
കാസ‍ർകോട് - 92.61


ALSO READ: Kerala Assembly Election 2021 : വോട്ടെടുപ്പിന് 48 മണിക്കൂര്‍ സമയപരിധിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളിൽ അവതരിപ്പിക്കണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


 രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.78 രൂപയും ഡീസൽ വില 81.10 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 97.19 രൂപയിൽ തെങ്ങ് നിൽക്കുകയാണ്. ഡീസൽ വില 88.20 രൂപയാണ്. 


26 ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ തുടർന്ന ഇന്ധന നിരക്കുകളിലാണ് ഇന്നലെയാണ് കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ധന നിരക്കിൽ (Fuel Price) കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനമായി ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് 2020 മാർച്ച് 16 നായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പെട്രോൾ വില 21.58 രൂപയും ഡീസൽ വില 19.18 രൂപയും വർധിച്ചിരുന്നു.  


ALSO READ: Fuel Price: ഇന്ധന വില തുടർച്ചയായി രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു; പെട്രോൾ വില തിരുവനന്തപുരത്ത് 92.41 രൂപ, കോഴിക്കോട് 91.25 രൂപ


രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര (Maharashtra) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയോടെ ഇന്ധന വില 100 രൂപ കടന്നിരുന്നു. അതിന് ശേഷം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടർന്ന് വരികയായിരുന്നു. മുംബൈയിൽ 97.57 രൂപയായിരുന്ന പെട്രോൾ വില ബുധനാഴ്ച 97.40  രൂപയായി കുറഞ്ഞിരുന്നു. ഫെബ്രുവരിയോടെ തന്നെ അന്താരാഷ്ട്ര തലത്തിൽ എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കോവിഡ് 19 രണ്ടാം വേവിന്റെ വരവോടു കൂടി പ്രതിസന്ധയിൽ നിന്ന് കര കയറാം എന്ന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്.   


ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.