തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസീലിന് 27 പൈസയുമാണ് ഉയർന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് 76 പൈസയും ഡീസലിന് പൈസയും വർദ്ധിച്ചു. പെട്രോളിന് തിരുവനന്തപുരം നഗരത്തിൽ 86.48 രൂപയും കൊച്ചിയിൽ 84.61 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 84.66 രൂപയും, ഡീസൽ വില 78.77 രൂപയുമാണ്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 23 പൈസയും ഡീസലിന് 26 പൈസയും കൂടി.
ALSO READ: ഇന്ന് മകര വിളക്ക്: ദർശനാനുമതി 5000 പേർക്ക് മാത്രം
രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. രാജ്യത്ത് രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന Petrol വിലയാണിത്. ഒക്ടോബർ 4, 2018ൽ രേഖപ്പെടുത്തിയ 84 രൂപയായിരുന്നു നിലവിലെ ഏറ്റവും ഉയർന്ന പെട്രോൾ വിലനിരക്ക്. അന്നേ ദിവസം ഡീസലിന് എക്കാലത്തെയും ഉയർന്ന നിരക്കായ 75.45 രൂപയും രേഖപ്പെടുത്തിയിരുന്നു.
ALSO READ: Trump അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത് Impeachment ചെയ്യുപ്പെടുന്ന പ്രസിഡന്റ്
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price)വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...