തിരുവനന്തപുരം: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. തുഷാറിന് ആവശ്യമായ നിയമ സഹായം നല്‍കണമെന്നും വേണ്ട നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു. വ്യക്തിപരമായ സാമ്പത്തിക കേസിലാണ് തുഷാര്‍ അറസ്റ്റിലായതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടേയും സാമുദായിക സംഘടനയുടേയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍. 


അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ അജ്മാന്‍ ജയിലില്‍ ആണ് കഴിയുന്നത്‌. പത്തുവര്‍ഷം മുന്‍പ് തീയതി ഇല്ലാതെ കൊടുത്ത  വണ്ടിചെക്ക് കേസില്‍ ഇന്നലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. 


അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയാണ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്.