പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റ്കൊടുത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സമരത്തെ പരാജയപെടുത്താനുള്ള ആയുധം മോദിക്ക് ഇട്ടുകൊടുത്തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പ്രധാനമന്ത്രി രാജ്യസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തീവ്രനിലപാടുള്ള സംഘടനകള്‍ ഉണ്ടെന്ന് പ്രസ്ഥാവന നടത്തിയ കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.എല്ലാകാര്യത്തിലും മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണെന്ന് രമേശ്‌ ചെന്നിത്തല ആരോപിക്കുകയും ചെയ്തു.


മുഖ്യമന്ത്രി നിയമസഭയില്‍ എസ്ഡിപിഐ യുടെ പേരെടുത്ത് പറഞ്ഞ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചിരുന്നു.എസ്ഡിപിഐ യെ പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളുന്നത് എന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി ചോദിക്കുകയും ചെയ്തു.ഇപ്പോള്‍ ദേശീയ സമരത്തെ തോല്‍പ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞ് രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്.


പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള പോരാട്ടം ഇതോടെ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്.നേരത്തെ പന്തീരാങ്കാവ് യുഎപിഎ കേസിലും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു.


കേസില്‍ പ്രതിപക്ഷനേതാവ് നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രി എന്‍ഐഎ അന്വേഷണം  വേണ്ടെന്ന് ആവശ്യപെട്ട്  കേന്ദ്രത്തിന് കത്തയച്ചിരുന്നു.ഇങ്ങനെ പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഉണ്ടായ എട്ടുമുട്ടലുന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്.