കോട്ടയം: ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 168.20 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം നാളെ തുറക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്കന്‍ഡില്‍ 164 ഘനമീ. വെള്ളമായിരിക്കും പുറത്തുവിടുക. പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍ വരെ ഉയര്‍ന്നേക്കും. തുറന്നുവിടുന്ന ജലം അഞ്ചു മണിക്കൂര്‍ കൊണ്ട് ആലുവയില്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്. 


പെരിയാറില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂട൦ അറിയിക്കുന്നത്. .


കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുന്നു, രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 


മഴയില്‍ കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടുകയും‍, പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ട്‌ ഉണ്ട്. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു.  


പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിന്‍റെ നാലു ഷട്ടറുകൾ മൂന്നു സെന്‍റിമീറ്റർ അധികമായാണ് ഉയർത്തിയിരിക്കുന്നത്. 


കൂടരഞ്ഞി, കക്കാടംപൊയില്‍, കൂരാച്ചുണ്ട് പ്രദേശങ്ങളിലെ വിവിധയിടങ്ങളില് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയടക്കം ചെറുപുഴകളെല്ലാം കരകവിഞ്ഞൊഴുകി. 


കക്കയം ഡാമിലെ ജലനിരപ്പുയർന്നതിനാൽ പെരുവണ്ണാമുഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളി