കൊല്ലം: അടച്ചിട്ട വീട്ടിൽ നിന്നും വെടിയുണ്ടകൾ(Bullets) കണ്ടെടുത്തു. എം.80 ശ്രേണിയിലുള്ള തോക്കുകളിൽ ഉപയോ​ഗിക്കുന്ന തരം വെടിയുണ്ടകളാണിത്. കൊല്ലം അഞ്ചൽ അഗസ്ത്യകോട് ആലുവിള വീട്ടിൽ പരേതനായ സി.ആർ.പി.എഫ് ജവാൻ അമിത്തിന്റെ വീട്ടിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.3 വെടിയുണ്ടകളും 3 ഒഴിഞ്ഞ തിരകളും കണ്ടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത്തിന്റെ പിതാവിന്റെ മരണശേഷം തർക്കത്തിൽ കിടക്കുന്ന വീടാണിത്. അനുകൂല വിധിയുടെ അടിസ്ഥാനത്തിൽ അമിത്തിന്റെ സഹോദരൻ അനുവും പോലീസും ചേർന്നാണ് തുറന്നത്. സ്ഥലത്ത് ഫോറൻസിക്,ബാലിസ്റ്റിക്(Balistic) വിദ​ഗ്ധർ പരിശോധന നടത്തി. 2016ലാണ് ബൈക്ക് അപകടത്തിൽ അമിത്ത് മരിച്ചത്.


Also Readകെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്


9 മാസം മുൻപാണ് കൊല്ലം മധുര ദേശീയപാതയ്ക്ക് അരികിൽ കുളത്തൂപ്പുഴ  മുപ്പതടിപ്പാലത്തിന് സമീപം റോഡരുകിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. തറയിൽ ചിതറിയ നിലയിലും പേപ്പറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു തിരകൾ. Ak 47(ak47) ൽ ഉപയോഗിക്കുന്നതടക്കമുള്ള വെടിയുണ്ടകൾ ആണ് കണ്ടെത്തിയത്. ചിലതിൽ പാകിസ്ഥാൻ നിർമ്മിതം എന്നു രേഖപ്പെടുത്തിയിരുന്നു.


മിലിട്ടറി ഇന്റലിജൻസും സംസ്ഥാന പോലീസും(Police) അന്വേഷിച്ചെങ്കിലും തിരകൾ എവിടെനിന്നു വന്നു വന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അന്ന് കണ്ടെത്തിയതിൽ ചിലത് തുരുമ്ബെടുത്ത നിലയിലുമായിരുന്നു.


Also ReadMetro Man ഇ ശ്രീധരൻ ബിജെപിയിലേക്ക്; Vijay Yathra ൽ പങ്കെടുക്കും: K. Surendran 


കുളത്തൂപ്പുഴ സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇവയിൽ 12 എണ്ണത്തിൻറെ മുകളിലും പാകിസ്ഥാൻ(Pakisthan) ഓഡൻസ് ഫാക്ടറി എന്നതിൻറെ ചുരുക്കരൂപമായ PoF എന്ന് എഴുതിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.