ഭാവി മരുമകന് സമ്മാനം AK 47 തോക്ക്, വൈറലായി അമ്മായിയമ്മയുടെ Wedding Gift ...!

ഭാവി മരുമകന്  അമ്മായിയമ്മ നല്‍കിയ  വിവാഹ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.

Last Updated : Nov 26, 2020, 10:47 PM IST
  • ഭാവി മരുമകന് അമ്മായിയമ്മ നല്‍കിയ വിവാഹ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.
  • വിവാഹ സമ്മാനമായി (Wedding Gift) അമ്മായിയമ്മ നല്‍കിയത് മറ്റൊന്നുമല്ല, ഒരു AK 47 തോക്ക് ആണ്... സംഭവം നടന്നത് അയല്‍രാജ്യത്താണ്.... .
ഭാവി മരുമകന്  സമ്മാനം  AK 47 തോക്ക്,  വൈറലായി അമ്മായിയമ്മയുടെ Wedding Gift ...!

Islamabad: ഭാവി മരുമകന്  അമ്മായിയമ്മ നല്‍കിയ  വിവാഹ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.

വിവാഹ സമ്മാനമായി (Wedding Gift) അമ്മായിയമ്മ നല്‍കിയത് മറ്റൊന്നുമല്ല, ഒരു AK 47 തോക്ക് ആണ്... സംഭവം നടന്നത്  അയല്‍രാജ്യത്താണ്.... . 

പാക്കിസ്ഥാനില്‍ (Pakistan) നടന്ന ഒരു  വിവാഹാഘോഷ  പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഒപ്പം വരന് വധുവിന്‍റെ അമ്മ നല്‍കിയ പ്രത്യേക വിവാഹ സമ്മാനമായ  AK 47 തോക്കും ചര്‍ച്ചയാവുകയാണ്. 

വധുവിന്‍റെ അമ്മ നല്‍കിയ സമ്മാനം കണ്ട് വേദിയിലുണ്ടായിരുന്നവര്‍ ആര്‍പ്പുവിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. വരനെ ആശ്ലേഷിച്ച ശേഷമാണ് വധുവിന്‍റെ  അമ്മ "വിവാഹ സമ്മാനം" നല്‍കിയത്.  സമ്മാനം കണ്ട വരന്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ  സന്തോഷപൂര്‍വ്വം തോക്ക് സ്വീകരിച്ചു. ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

Also read: വിന്റർ എക്സ്പീരിയൻസിനായി ഹിമാലയൻ ട്രിപ്പുമായി Resmi R Nair

എന്നാല്‍, സമ്മാനം കണ്ടിട്ട്  വധുവോ വരനോ വേദിയിലുള്ളവരോ ഞെട്ടിയില്ലെന്നതാണ് ശ്രദ്ധേയമായത്. സാധാരണ വിവാഹ സമ്മാനം സ്വീകരിക്കുന്ന ലാഘവത്തോടെയാണ് വരന്‍ എകെ 47 പോലെ മാരകമായ ഒരു ആയുധം സ്വീകരിച്ചത്. എന്നാല്‍, ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തിലോ വീഡിയോയില്‍ കാണുന്നവര്‍ ആരെന്നോ ഉള്ള കാര്യത്തില്‍ വ്യക്തതയില്ല.

More Stories

Trending News