Thiruvananthapuram: കോവിഡ് (Covid 19) രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. ഇനി മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ടെസ്റ്റ് കേരളത്തിൽ എത്തുന്നതിന് 48 മണിക്കൂറുകൾ മുമ്പോ അല്ലെങ്കിൽ കേരളത്തിൽ എത്തിയ ഉടൻ തന്നെയോ നടത്തണമെന്നാണ്  ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം വരെ ക്വാറന്റൈനിൽ കഴിയണമെന്നും കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ റിസൾട്ട് വരുന്നത് വരെ ക്വാറന്റൈനിൽ കഴിയണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ (Covid Vaccine) 2 ഡോസുകളും എടുത്തിട്ടുണ്ടെങ്കിലും പരിശോധന നിരബന്ധമാക്കിയിട്ടുണ്ട്.


ALSO READ: കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് സെമി ലോക്ക് ഡൗൺ, അ‍ഞ്ചിടത്ത് മെ​ഗാവാക്സിനേഷൻ ക്യാമ്പ്


 ആർടിപിആർ ഫലം നെഗറ്റീവ് ആകുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും കേരളത്തിൽ താമസിക്കുന്ന സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.


 കേരളത്തിൽ ശനിയാഴ്ച കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത് 13,835  പേർക്കായിരുന്നു. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനമായി ഉയർന്നിട്ടുണ്ട്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലമുള്ള ആകെ മരണം 4904 ആയി.


ALSO READ: കോവിഡ് അതിരൂക്ഷമാകുമ്പോഴും പരീക്ഷ നടത്തുന്നതില്‍ നിന്ന് പിന്മാറാത്ത സംസ്ഥാന‍ത്തെ യൂണിവേഴ്സിറ്റികള്‍ക്കെതിരെ ശശി തരൂര്‍ എംപി


കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് (India) കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,61,500 പേർക്കാണ്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.47 കോടി ജനങ്ങൾക്കാണ്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തതും കഴിഞ്ഞ 24 മണിക്കൂറിലാണ്. ആകെ 1501 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.