Covid Second Wave: ഇന്ത്യൻ റെയിൽവേ കോച്ചുകൾ കോവിഡ് കിടക്കകളാക്കുന്നു

ഡൽഹി സർക്കാരും 2 സ്റ്റേഷനുകളിലായി 5000 കോവിഡ് കിടക്കകളുടെ സൗകര്യം ഒരുക്കണമെന്ന് റയിൽവേയോട് ആവശ്യപെട്ടിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Apr 18, 2021, 04:52 PM IST
  • 4002 റെയിൽവേ കോച്ചുകളാണ് ചികിത്സയുടെ ആവശ്യങ്ങൾക്കായി ഇപ്പോൾ വിട്ട് നൽകിയിരിക്കുന്നത്.
    റയിൽവെയുടെ 16 സോണുകളിലും ഈ കോച്ചുകളുടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
  • കോവിഡ് ചികിത്സായ്ക്കായി സജ്ജീകരിച്ചിരിക്കുന്നതിൽ 92 കോച്ചുകൾ മഹാരാഷ്ട്രയിൽ എത്തിച്ചിട്ടുണ്ട്.
  • ഡൽഹി സർക്കാരും 2 സ്റ്റേഷനുകളിലായി 5000 കോവിഡ് കിടക്കകളുടെ സൗകര്യം ഒരുക്കണമെന്ന് റയിൽവേയോട് ആവശ്യപെട്ടിട്ടുണ്ട്.
  • കഴിഞ്ഞ ഒരാഴ്ച്ച മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 12 ലക്ഷത്തിലധികം പേർക്കാണ്.
Covid Second Wave: ഇന്ത്യൻ റെയിൽവേ കോച്ചുകൾ കോവിഡ് കിടക്കകളാക്കുന്നു

New Delhi: ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ  ഇന്ത്യൻ റയിൽവേയുടെ കോച്ചുകൾ കോവിഡ് ചികിത്സയ്ക്കായി വിട്ടു നൽകി. 4002 റെയിൽവേ കോച്ചുകളാണ് ചികിത്സയുടെ ആവശ്യങ്ങൾക്കായി ഇപ്പോൾ വിട്ട് നൽകിയിരിക്കുന്നത്. റയിൽവെയുടെ 16 സോണുകളിലും ഈ കോച്ചുകളുടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ഈ കോച്ചുകൾ എത്തിച്ച് കൊടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

  ഇപ്പോൾ കോവിഡ് ചികിത്സായ്ക്കായി സജ്ജീകരിച്ചിരിക്കുന്നതിൽ 92 കോച്ചുകൾ മഹാരാഷ്ട്രയിൽ (Maharashtra)എത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഹാരാഷ്ട്രയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.17 ശതമാനം ആണ്. അതായത് ഇന്ത്യയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനും വളരെ മുകളിൽ.''

ALSO READ: Covid Second Wave: കിട്ടാനില്ലാത്ത മരുന്നുകൾ ഇതാണ്,സൂക്ഷിക്കണം

ഡൽഹി (Delhi) സർക്കാരും 2 സ്റ്റേഷനുകളിലായി 5000 കോവിഡ് കിടക്കകളുടെ സൗകര്യം ഒരുക്കണമെന്ന് റയിൽവേയോട് ആവശ്യപെട്ടിട്ടുണ്ട്. ഷാകുർ ബസ്തി, ആനന്ദ് വിഹാർ എന്നിവിടങ്ങളിലായി കോച്ചുകൾ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ഡൽഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോട് എടുത്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് (India) കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,61,500 പേർക്കാണ്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 1.47 കോടി ജനങ്ങൾക്കാണ്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തതും കഴിഞ്ഞ 24 മണിക്കൂറിലാണ്. ആകെ 1501 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.

ALSO READ: Indian Railway: ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask നിര്‍ബന്ധമായും ധരിച്ചോളൂ, ഇല്ലെങ്കില്‍ ...

കഴിഞ്ഞ ഒരാഴ്ച്ച മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  12 ലക്ഷത്തിലധികം പേർക്കാണ്. കർണാടക ഉൾപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) വിവിധ സംസ്ഥാനങ്ങളുമായി ചർച്ച  നടത്തിയിരുന്നു. 

ALSO READ: Covid Second Wave: ഡല്‍ഹിയില്‍ നില അതീവ ഗുരുതരം, ആശുപത്രികളില്‍ ഓക്സിജൻ സിലിണ്ടറുകള്‍ക്കും ICU ബെഡുകള്‍ക്കും ക്ഷാമം

ഇന്ത്യയിലെ (India) വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ,  മരുന്നുകൾ, ഹോസ്‌പിറ്റൽ സൗകര്യങ്ങൾ എന്നിവയില്ലെല്ലാം ക്ഷാമം നേരിടുന്നുണ്ട്.  ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി  കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News