കാസര്‍ഗോഡ്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാനുള്ള നിയമനിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപിയുടേയും പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സങ്കീര്‍ണ്ണമാണെന്നും സുപ്രീംകോടതിയുടെ അന്തിമ വിധി വന്നതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.


സമയമെടുത്താലും വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 


കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാന്‍ ഏഴ് പതിറ്റാണ്ടോളവും രാമജന്മഭൂമി വിഷയത്തില്‍ കാലങ്ങളോളവും കാത്തിരുന്നില്ലേയെന്നും സദാനന്ദ ഗൗഡ ചോദിച്ചു.