തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 3500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഇതിനായുളള ലേലം നാളെ മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.


ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍ നടക്കുക. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും. കടപ്പത്രത്തിന്‍റെ കാലാവധി പത്ത് വര്‍ഷമായിരിക്കും.