സ്വപ്നയുടെ വീട്ടിൽ കടകംപള്ളി പോയത് പലതവണ; ആരോപണവുമായി സന്ദീപ് വാര്യർ
സ്വപ്നയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്റെ (Kadakampalli Surendran) പേരുമുണ്ട്.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case) മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ വീട്ടിൽ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പലതവണ പോയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ (Sandeep Varrier) രംഗത്ത്.
സ്വപ്നയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്റെ (Kadakampalli Surendran) പേരുമുണ്ട്. അതുകൊണ്ടുതന്നെ കടകംപള്ളി സ്വപ്നയുടെ വീട്ടിൽ പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെയെന്നും സ്വപ്നയുടേയും മന്ത്രിയുടെയും ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് വാര്യർ (Sandeep Varrier) ആവശ്യപ്പെട്ടു. ഇതോടെ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി എന്ന ആരോപണത്തിൽ ദേവസ്വം മന്ത്രിയും ഉൾപ്പെടുകയാണ്.
Also read: Gold smuggling case: സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം
മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) മകളുടെ ഫ്ലാറ്റിൽ ഫർണീച്ചറുകൾ സംഭാവന ചെയ്തത് മറ്റാരുമല്ല സ്വപ്നയാണെന്നും സന്ദീപ് ആരോപിച്ചു. മുൻപും മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ സന്ദീപ് ആരോപണവുമായി വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയേയും മുഖ്യമന്ത്രിയുടെ മകളേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഫർണിച്ചറിന്റെ കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് റിയാസ് നിഷേധിച്ചിരുന്നു.
Also read: ചികിത്സ ലഭിക്കാത്തതിനാൽ മുത്തശ്ശി മരിച്ചു, ആംബുലൻസ് വാങ്ങി കൊച്ചുമകന്റെ പ്രതികാരം
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയോടും കുടുംബത്തോടും നല്ല അടുപ്പമാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിനും സ്വപ്ന എത്തിയിരുന്നുവെന്നും സന്ദീപ് വാര്യർ ആരോപിച്ചിരുന്നു. ഇത് വിവാഹ തലേന്നുള്ള Cliff House-ലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയാകുമെന്നും സന്ദീപ് ആരോപിച്ചു. മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങളുടെ മുന്നിൽ വയ്ക്കാൻ മുഖ്യൻ തയ്യാറാകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.