തന്റെ അമ്മൂമ്മയ്ക്ക് വയ്യാണ്ടായപ്പോൾ സമയത്ത് ആംബുലൻസ് ലഭിച്ചില്ല എന്ന കാരണത്താൽ അമ്മൂമ്മയെ രക്ഷിക്കാനാവാത്തതിൽ പ്രതികാരവുമായി കൊച്ചുമോൻ. സ്വന്തമായിട്ടൊരു ആംബുലൻസ് വിലയ്ക്ക് വാങ്ങിയാണ് ഈ കൊച്ചുമോൻ തന്റെ പ്രതികാരം തീർത്തത്.
Also read: സംസ്ഥാനത്ത് 4125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3007 പേർ രോഗമുക്തർ
ഒരാഴ്ച മുൻപാണ് ചുനക്കര സ്വദേശിയായ പാരിഷബീവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് (Ambulance) അന്വേഷിച്ചെങ്കിലും ഡ്രൈവർ ഇല്ലെന്ന കാരണത്താൽ ആംബുലൻസ് ലഭിച്ചില്ല. നെഞ്ചുവേദന കടുത്തപ്പോൾ കാറിനുള്ളിൽ കിടത്തി നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also read: മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മൃതദേഹം എത്തിക്കാനും ആംബുലൻസ് (Ambulance) ലഭിച്ചില്ല. അപ്പോഴും ട്രിവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് ആംബുലൻസ് ലഭിച്ചതും മൃതദേഹം വീട്ടിലെത്തിച്ചതും. തനിക്ക് നേരിട്ട ഈ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതേ എന്ന ഒരൊറ്റ ചിന്തയിലാണ് മരണമടഞ്ഞ പാരിഷബീവിയുടെ കൊച്ചുമകനായ ഷൈജു ഷാജി (Shaiju Shaji) സ്വന്തമായി ഒരു ആംബുലൻസ് വാങ്ങി വ്യത്യസ്തനായത്.
കോഴിക്കോട് നിന്നാണ് ഷൈജു ആംബുലൻസ് വാങ്ങിയത്. തന്റെ ഈ ആംബുലൻസ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി സേവനം നൽകുമെന്നും അതാണ് തന്റെ ലക്ഷ്യമെന്നും ഷൈജു പറഞ്ഞു.