Gold smuggling case: സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം

സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രി ജലീലിന്റെ  രാജി ആവശ്യപ്പെട്ടുളള UDF ന്റെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.    

Last Updated : Sep 22, 2020, 04:32 PM IST
    • കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ആണ് ചെയ്യേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.
    • ഇപ്പോൾ പിടിച്ചുനിൽക്കാൻ ഒരു മാർഗവും ഇല്ലാതായതോടെയാണ് മുഖ്യമന്ത്രിയ്ക്ക് ജാതിയും മതവും പറയേണ്ട ഗതികേട് വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Gold smuggling case: സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം

തിരുവനന്തപുരം (Thiruvananthapuram): സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala).  മുഖ്യമന്ത്രിയുടെ കള്ളങ്ങൾ പൊളിയണമെങ്കിൽ അന്വേഷണ ഏജൻസികൾ ആദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Also read: സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രി ജലീലിന്റെ (KT Jaleel)  രാജി ആവശ്യപ്പെട്ടുളള UDF ന്റെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.  കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം  ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ആണ് ചെയ്യേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.  ഇപ്പോൾ പിടിച്ചുനിൽക്കാൻ ഒരു മാർഗവും ഇല്ലാതായതോടെ മുഖ്യമന്ത്രിയ്ക്ക് ജാതിയും മതവും പറയേണ്ട ഗതികേട്  വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

Also read: തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്

സ്വർണ്ണക്കടത്തിൽ മന്ത്രി ജലീലിന് പങ്കില്ലയെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) ആവർത്തിച്ച് പറയുന്നതെന്നും എന്നാൽ സ്വർണ്ണം കൊണ്ടുവന്നിരിക്കാമെന്നും കള്ളക്കടത്ത് നടന്നിരിക്കാമെന്നുമാണ് മന്ത്രി ജലീൽ പറയുന്നതെന്നും ജലീലിനെ രക്ഷിക്കാൻ വേണ്ടിയാണ് വർഗീയത മുഖ്യമന്ത്രി ഇളക്കിവിടുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.     

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-  https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News